---
title: "ഒപ്പുശേഖരണം; കാവിലുംപാറയെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണം, തൊട്ടിൽപ്പാലത്ത് കർഷക സംഘം ധർണ നടത്തി"
english_title: "Thottilpalam Farmers Protest Kavilumpara Ecologically Sensitive Zone"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/382108/thottilpalam-farmers-protest-kavilumpara-ecologically-sensitive-zone"
published_at: "2026-09-11T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa38aa6d7c49_thottilpalam-farmers-protest-kavilumpara-ecologically-sensitive-zone.jpg"
keywords: ["Kavilumpara ESZ Protest", "Karshaka Sangham"]
---

# ഒപ്പുശേഖരണം; കാവിലുംപാറയെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണം, തൊട്ടിൽപ്പാലത്ത് കർഷക സംഘം ധർണ നടത്തി

> **Lead Summary:** തൊട്ടിൽപ്പാലം: കാവിലുംപാറ വില്ലേജിനെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലത്ത് സായാഹ്ന ധർണയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. പ്രധാനമന്ത്രിക്ക് സമർപ്പിക്കാനുള്ള നിവേദനത്തിലേക്കാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തിയത്.

## Article Content

തൊട്ടിൽപ്പാലം: കാവിലുംപാറ വില്ലേജിനെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലത്ത് സായാഹ്ന ധർണയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. പ്രധാനമന്ത്രിക്ക് സമർപ്പിക്കാനുള്ള നിവേദനത്തിലേക്കാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തിയത്.

സായാഹ്ന ധർണ കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.കെ. മോഹൻദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ചന്ദ്രി, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്ജ്, സി.പി. അശോകൻ, ടി.കെ. നാണു, കെ. അശോകൻ, കെ.പി. രാജൻ, വട്ടക്കണ്ടി രവി, ഇ.കെ. മുരളി, എൻ.കെ. ദിനേശൻ, കെ.ടി. മോഹനൻ, പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.പി. പവിത്രൻ സ്വാഗതവും എ.ആർ. വിജയൻ നന്ദിയും പറഞ്ഞു.

**English Summary:**

Under the leadership of the Karshaka Sangham Kunnummal Area Committee, an evening dharna and signature campaign were held in Thottilpalam demanding the exclusion of Kavilumpara village from the Ecologically Sensitive Zone (ESZ). The signatures gathered will be submitted to the Prime Minister. District President K.P. Kunhammed Kutty inaugurated the event, which was presided over by Area President T.K. Mohandas.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/382108/thottilpalam-farmers-protest-kavilumpara-ecologically-sensitive-zone)