---
title: "ജൂഡോ മാറ്റിൽ സ്വർണനേട്ടം; മുഹമ്മദ് ഫാഹിമിന് നാടിന്റെ ആദരം"
english_title: "Gold In Judo Championship Muhammed Fahim Felicitated At Kakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/382244/gold-judo-championship-muhammed-fahim-felicitated-kakkattil"
published_at: "2026-09-11T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa43a12de342_gold-judo-championship-muhammed-fahim-felicitated-kakkattil.jpg"
keywords: ["Kakkattil News", "Judo Championship", "Muhammed Fahim"]
---

# ജൂഡോ മാറ്റിൽ സ്വർണനേട്ടം; മുഹമ്മദ് ഫാഹിമിന് നാടിന്റെ ആദരം

> **Lead Summary:** കക്കട്ടിൽ: കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ നരിപ്പറ്റ തിനൂർ സ്വദേശി മുഹമ്മദ് ഫാഹിം റസാനെ 18-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

കക്കട്ടിൽ: കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ നരിപ്പറ്റ തിനൂർ സ്വദേശി മുഹമ്മദ് ഫാഹിം റസാനെ 18-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

നന്തോത്ത് റഫീഖിന്റെ മകനാണ് മുഹമ്മദ് ഫാഹിം റസാൻ. വാർഡ് മെംബർ പി.പി. മൊയ്തു ഉപഹാരം നൽകി.ചടങ്ങിൽ വികസന സമിതി കൺവീനർ വഹാബ് പുതുക്കുടി സ്വാഗതം പറഞ്ഞു.

എൻ. സൂപ്പി, പൊടിക്കളത്തിൽ അബൂബക്കർ ഹാജി, അമ്മദ് പൊടിക്കളത്തിൽ, കെ.പി. പര്യയി ഹാജി, സി.വി. മൊയ്തു, കെ.പി. അസീസ്, സുരേഷ്, സലാം നന്തോത്ത്, മുഹമ്മദലി തിനൂർ, കെ. നിസാർ എന്നിവർ പങ്കെടുത്തു.

**English Summary:**

Kakkattil: Muhammed Fahim Rasan, native of Thinoor, Narippatta, who won gold medal in Kozhikode District Judo Championship, was felicitated by 18th Ward Development Committee. Ward member P.P. Moythu presented memento. Development Committee convenor Wahab Puthukkudi welcomed the gathering and local residents attended.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/382244/gold-judo-championship-muhammed-fahim-felicitated-kakkattil)