---
title: " എകെഎസ്ടിയു ജനയുഗം സഹപാഠി അറിവുത്സവം സീസൺ 9 കുന്നുമ്മൽ സബ് ജില്ലാ തല മത്സരം വട്ടോളിയിൽ നടന്നു"
english_title: "AKSTU Janayugam Sahapathi Arivutsavam Season 9 Kunnummal Sub District Competition Held At Vattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/382373/akstu-janayugam-arivutsavam-season9-kunnummal-vattoli-competition-winners"
published_at: "2026-09-12T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa581408a7c4_akstu-janayugam-arivutsavam-season9-kunnummal-vattoli-competition-winners.jpg"
keywords: ["AKSTU Arivutsavam", "Vattoli News", "Janayugam Sahapathi"]
---

#  എകെഎസ്ടിയു ജനയുഗം സഹപാഠി അറിവുത്സവം സീസൺ 9 കുന്നുമ്മൽ സബ് ജില്ലാ തല മത്സരം വട്ടോളിയിൽ നടന്നു

> **Lead Summary:** വട്ടോളി: എ.കെ.എസ്.ടി.യു–ജനയുഗം സഹപാഠി അറിവുത്സവം സീസൺ 9-ന്റെ കുന്നുമ്മൽ സബ് ജില്ലാ തല മത്സരം വട്ടോളി ഗവ. യു.പി. സ്കൂളിൽ നടന്നു. എൽ.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി നിരവധി വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.

## Article Content

വട്ടോളി: എ.കെ.എസ്.ടി.യു–ജനയുഗം സഹപാഠി അറിവുത്സവം സീസൺ 9-ന്റെ കുന്നുമ്മൽ സബ് ജില്ലാ തല മത്സരം വട്ടോളി ഗവ. യു.പി. സ്കൂളിൽ നടന്നു. എൽ.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി നിരവധി വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.

എൽ.പി. വിഭാഗത്തിൽ ഒ.സി.എം. യു.പി. സ്കൂൾ ചെറുകുന്നിലെ ഹയാൻ സമീൽ ഒന്നാം സ്ഥാനവും നരിപ്പറ്റ സൗത്ത് എൽ.പി. സ്കൂളിലെ നിഹാൽ ഹരീഷ് രണ്ടാം സ്ഥാനവും ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി. സ്കൂളിലെ ധ്യാൻ വേദ് എ.ആർ. മൂന്നാം സ്ഥാനവും നേടി.

യു.പി. വിഭാഗത്തിൽ വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ റയാൻ കെ. ഒന്നാം സ്ഥാനവും വട്ടോളി ജി.യു.പി.എസ്.യിലെ ശിവരഞ്ജ് രണ്ടാം സ്ഥാനവും വട്ടോളി നാഷണൽ എച്ച്.എസ്.യിലെ അദ്വൈത് പി.എസ്. മൂന്നാം സ്ഥാനവും നേടി.

എച്ച്.എസ്. വിഭാഗത്തിൽ വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ ഇഷാൻ കെ. ഒന്നാം സ്ഥാനവും പാലേരി വടക്കുമ്പാട് എച്ച്.എസിലെ ധ്യാൻ കൃഷ്ണ രണ്ടാം സ്ഥാനവും കുറ്റ്യാടി ഗവ. എച്ച്.എസിലെ ഇഷൻ ദേവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള അനുമോദന ചടങ്ങ് സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുരേഷ് അധ്യക്ഷത വഹിച്ചു.

നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം ഒ.പി. അനിലും വേളം ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ഷൈനിയും ഉപഹാരങ്ങൾ വിതരണം ചെയ്തു.

എ.കെ.എസ്.ടി.യു. സംസ്ഥാന കൗൺസിലർ കെ.പി. പവിത്രൻ, സബ് ജില്ലാ പ്രസിഡന്റ് എ.കെ. ബീന, സെക്രട്ടറി റഫീഖ് പൈക്കാട്ട്, ആർ.പി. രമേഷ്, എൻ.കെ. ദിവാകരൻ, വി.വി. പ്രഭാകരൻ, റാം മനോഹർ, പി.പി. പ്രമോദ്, സി. നാരായണൻ, വി.പി. നാണു, കെ.കെ. ബാലകൃഷ്ണൻ, ഹരികൃഷ്ണ, വി.പി. ഷാജി എന്നിവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും എഡ്യൂ എക്സ്പേർട്ട് കുറ്റ്യാടിയുടെ വക സമ്മാനങ്ങളും വിതരണം ചെയ്തു.

**English Summary:**

AKSTU Janayugam Sahapathi Arivutsavam Season 9 Kunnummal sub district competition held at Vattoli Govt UP School with participation from LP UP HS sections. LP winners Hayan Sameel, Nihal Harish, Dhyan Ved AR. UP winners Rayan K, Sivaraj, Advaith PS all from Vattoli. HS winners Ishan K, Dhyan Krishna, Ishan Dev. Felicitation inaugurated by CPI district executive member P Suresh Babu chaired by Kunnummal Vice President Reena Suresh with gifts distributed by OP Anil and KK Shyni and speeches by AKSTU leaders, gifts for all participants from Edu Expert Kuttyad

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/382373/akstu-janayugam-arivutsavam-season9-kunnummal-vattoli-competition-winners)