---
title: " കടന്നൽ ഭീതി ഒഴിവായി; വടയത്തെ പാത്രകടന്നൽ കൂട് സാഹസികമായി നീക്കി കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന"
english_title: "Massive Wasp Nest Removed Safely In Kuttiyadi Vadayam By JDNS Team"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/382671/kuttiyadi-massive-wasp-nest-removed-safely-jdns"
published_at: "2026-09-15T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8bb48ef6b7_kuttiyadi-massive-wasp-nest-removed-safely-jdns.jpg"
keywords: ["Wasp Nest Removal", "JDNS Kuttiyadi", "Wasp Attack"]
---

#  കടന്നൽ ഭീതി ഒഴിവായി; വടയത്തെ പാത്രകടന്നൽ കൂട് സാഹസികമായി നീക്കി കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന

> **Lead Summary:** കുറ്റ്യാടി: വടയത്ത് മംഗലത്ത് അദീല അബ്ദുള്ളയുടെ വീട്ടിൽ വലിയ ഭീഷണിയായി മാറിയ പാത്രകടന്നൽക്കൂട് ജനകീയ ദുരന്ത നിവാരണ സേന സുരക്ഷിതമായി നീക്കം ചെയ്തു. വീടിനോട് ചേർന്ന ഭാഗത്ത് രൂപപ്പെട്ട കൂട് കാരണം വീട്ടുകാരും സമീപവാസികളും ഏറെ ഭീതിയിലായിരുന്നു.

## Article Content

കുറ്റ്യാടി: വടയത്ത് മംഗലത്ത് അദീല അബ്ദുള്ളയുടെ വീട്ടിൽ വലിയ ഭീഷണിയായി മാറിയ പാത്രകടന്നൽക്കൂട് ജനകീയ ദുരന്ത നിവാരണ സേന സുരക്ഷിതമായി നീക്കം ചെയ്തു. വീടിനോട് ചേർന്ന ഭാഗത്ത് രൂപപ്പെട്ട കൂട് കാരണം വീട്ടുകാരും സമീപവാസികളും ഏറെ ഭീതിയിലായിരുന്നു.

സാധാരണ രീതിയിൽ നീക്കം ചെയ്യാൻ കഴിയാത്ത തരത്തിൽ വളരെ വലുതായിരുന്നു ഈ കടന്നൽക്കൂട്. വിവരമറിഞ്ഞെത്തിയ ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ നെരയൻകോടൻ ബഷീർ, ഹക്കീം TKV എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് കടന്നൽക്കൂട് നീക്കം ചെയ്തത്.

അപകടസാധ്യതയുള്ള സാഹചര്യത്തിൽ സമയോചിതമായി ഇടപെട്ട് ഭീതി ഒഴിവാക്കിയ ദുരന്ത നിവാരണ സേനയുടെ പ്രവർത്തനത്തിന് നാട്ടുകാർ നന്ദി അറിയിച്ചു.

**English Summary:**

A massive and dangerous wasp nest threatening residents at the house of Adeela Abdulla in Vadayam, Kuttiyadi, was safely removed by the Janakeeya Durantha Nivarana Sena (JDNS). Led by JDNS Chairman Nerayankodan Basheer and Hakeem TKV, the team took necessary safety precautions to execute the task smoothly, relieving the local residents of fear.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/382671/kuttiyadi-massive-wasp-nest-removed-safely-jdns)