---
title: "മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം നേടിയ സിപി രഘുനാഥിനെ അനുമോദിച്ചു"
english_title: "CP Raghunath Honored By Vedika Library Kuttiadi For Best Journalist Award"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/383623/cp-raghunath-honored-kuttiadi-vedika-library-best-journalist"
published_at: "2026-09-21T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0c7a477d28_cp-raghunath-honored-kuttiadi-vedika-library-best-journalist.jpg"
keywords: ["CP Raghunath", "Kerala Kaumudi", "Vedika Library", "Operation Toofan"]
---

# മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം നേടിയ സിപി രഘുനാഥിനെ അനുമോദിച്ചു

> **Lead Summary:** ** കുറ്റ്യാടി : ** മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം നേടിയ കേരളകൗമുദി കുറ്റ്യാടി ലേഖകൻ സിപി രഘുനാഥിനെ വേദിക വായനശാല നരിക്കൂട്ടും ചാൽ അനുമോദിച്ചു. സർക്കാരിൻ്റെ ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ വേറിട്ടതായി.

## Article Content

** കുറ്റ്യാടി : ** മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം നേടിയ കേരളകൗമുദി കുറ്റ്യാടി ലേഖകൻ സിപി രഘുനാഥിനെ വേദിക വായനശാല നരിക്കൂട്ടും ചാൽ അനുമോദിച്ചു. സർക്കാരിൻ്റെ ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ വേറിട്ടതായി.

നാദാപുരം ഡി.വൈ.എസ്.പി പി.എം.മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ തൂഫാൻ നമ്മുടെ നാടിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണന്ന് ഡി.വൈ.എസ്.പി പറഞ്ഞു. വേദിക പ്രസിഡൻ്റ് ജെ. ഡി.ബാബു അധ്യക്ഷനായി. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.ടി. നഫീസ മുഖ്യാതിഥിയായി.

വാർഡ് മെമ്പർ ഫാത്തിമ നാസർ, എസ്.ജെ.സജീവ് കുമാർ, കെ.കെ.രവീന്ദ്രൻ, പി.പി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വേദിക നടത്തിയ ഓപ്പറേഷൻ തൂഫാൻ ചിത്രരചന മത്സര വിജയികൾക്കും ഉപഹാരങ്ങൾ കൈമാറി.

English Summary:

Kerala Kaumudi Kuttiadi correspondent CP Raghunath, winner of the best journalist award, was felicitated by Vedika Library, Narikkoottumchal. The felicitation was held during an anti-drug public gathering organized by the library in solidarity with the government's anti-drug campaign Operation Toofan and Home Minister Ramesh Chennithala. Nadapuram DySP PM Manoj inaugurated the event, saying Operation Toofan is a fight for the survival of our land.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/383623/cp-raghunath-honored-kuttiadi-vedika-library-best-journalist)