---
title: "ആവേശം വാനോളം; കുന്നുമ്മൽ ഉപജില്ല ശാസ്ത്രമേളയ്ക്ക് തുടക്കമായി"
english_title: "Kunnummal Sub-District Science Festival Kicks Off"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/385012/kunnummal-sub-district-science-festival-new"
published_at: "2026-10-01T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe269203284_kunnummal-sub-district-science-festival-new.jpg"
keywords: ["kunnummal", "science-festival", "education", "community-event", "local-news"]
---

# ആവേശം വാനോളം; കുന്നുമ്മൽ ഉപജില്ല ശാസ്ത്രമേളയ്ക്ക് തുടക്കമായി

> **Lead Summary:** **കുറ്റ്യാടി: ** കുന്നുമ്മൽ ഉപജില്ല ശാസ്ത്രമേളയ്ക്ക് എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ഒന്നിന് സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളും, മൂന്നിന് ശാസ്ത്ര ഗണിതശാസ്ത്ര മേളകളും, അഞ്ചിന് ഐടി മേളയും നടത്തപ്പെടും.

## Article Content

**കുറ്റ്യാടി: ** കുന്നുമ്മൽ ഉപജില്ല ശാസ്ത്രമേളയ്ക്ക് എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ഒന്നിന് സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളും, മൂന്നിന് ശാസ്ത്ര ഗണിതശാസ്ത്ര മേളകളും, അഞ്ചിന് ഐടി മേളയും നടത്തപ്പെടും.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ശശീന്ദ്രൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാവലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഘ പൊയിലും പറമ്പത്ത് അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ബെന്നി ആലവേലിൽ സ്വാഗതവും ഹെഡ്മാസ്റ്റർ ജിജി കട്ടക്കയം നന്ദിയും അർപ്പിച്ചു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എം തത്നവല്ലി മേളയുടെ നടത്തിപ്പ് വിശദീകരിച്ചു. 2018 ലെ

ലളിതകല അക്കാദമി ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ വി.കെ സൂര്യനാഥിനെ പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ പൊന്നാടയണിയിച്ച് ആദരിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രമേശൻ മണലിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. എം റോയ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബോബി മൂക്കൻതോട്ടം,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി നഷ്‌മ,എച്ച് എം ഫോറം കൺവീനർ നാസർ,കുന്നുമ്മൽ ബി.പി.സി മുഹമ്മദ് അലി ഇ.പി, പി.ടി.എ പ്രസിഡണ്ട് എം.ടി മനോജ്,കെ പി ബിജു, കെ.ലജിത്ത്, അഖിൽ ഹരികൃഷ്ണൻ, ടി.കെ മുഹമ്മദ് റിയാസ്, പി.സുധീർ, റഫീക്ക് പൈക്കാട്, കെ.സി സുമതി, കെ.പി സുരേഷ്കുമാർ, ടി.എം സത്യദേവൻ, എം. എം മുനീർ,കെ. നിവേദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

English Summary:

On World Senior Citizens Day, KSSPA Moodadi Mandalam Committee honoured its senior members Manayil Balakrishnan Nair, Sulochana Kulangara Valappil and Gopalan Aswathiyil. The function was presided over by Mandalam President K.T. Mohandas and addressed by several office bearers.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/385012/kunnummal-sub-district-science-festival-new)