---
title: "കേരള പോലീസ് അക്കാദമിയിൽ ഓർമ്മകളുടെ സംഗമം; ലഹരിമാഫിയക്കെതിരെ അമ്മമാർക്ക് കൂട്ടിനായി 500 വനിതാ പോലീസുകാരുടെ റാലി"
english_title: "Kerala Police Academy to Host Silver Jubilee Rally of 500 Women Officers Against Drugs"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/386157/kerala-police-academy-women-officers-rally"
published_at: "2026-10-08T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7bb4814793_kerala-police-academy-women-officers-rally.jpg"
keywords: ["KeralaPolice", "WomenPolice", "AntiDrugCampaign", "ThrissurNews", "PoliceAcademy"]
---

# കേരള പോലീസ് അക്കാദമിയിൽ ഓർമ്മകളുടെ സംഗമം; ലഹരിമാഫിയക്കെതിരെ അമ്മമാർക്ക് കൂട്ടിനായി 500 വനിതാ പോലീസുകാരുടെ റാലി

> **Lead Summary:** **തൃശ്ശൂർ: **കേരള പോലീസ് അക്കാദമിയിലെ ആദ്യ പരിശീലനാർഥികളായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സിൽവർ ജൂബിലി ആഘോഷമായ 'അർജൻറിയം 2k26' ഒക്ടോബർ 9 വെള്ളിയാഴ്ച കേരള പോലീസ് അക്കാദമിയിൽ നടക്കും. ആഘോഷത്തോടൊപ്പം സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ ഊർജ്ജം പകരുന്ന വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

## Article Content

**തൃശ്ശൂർ: **കേരള പോലീസ് അക്കാദമിയിലെ ആദ്യ പരിശീലനാർഥികളായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സിൽവർ ജൂബിലി ആഘോഷമായ 'അർജൻറിയം 2k26' ഒക്ടോബർ 9 വെള്ളിയാഴ്ച കേരള പോലീസ് അക്കാദമിയിൽ നടക്കും. ആഘോഷത്തോടൊപ്പം സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ ഊർജ്ജം പകരുന്ന വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ 'തൂഫാൻ ദി നാർക്കോ ഹണ്ട്' ഓപ്പറേഷന് പിന്തുണ പ്രഖ്യാപിച്ച് 500-ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ അണിനിരക്കുന്ന 'തൂഫാൻ നാരി ദീപ്തി' റാലി രാവിലെ 9 മണിക്ക് തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. കുട്ടികളെ ലക്ഷ്യമിടുന്ന ലഹരിമാഫിയകളിൽ നിന്ന് സംരക്ഷണം നൽകാൻ അമ്മമാർക്കൊപ്പം ഒരു കവചമായി നിലകൊള്ളുമെന്ന പ്രഖ്യാപനമാണ് ഈ പരിപാടിയിലൂടെ മുന്നോട്ടുവെക്കുന്നത്.

കേരള പോലീസ് അക്കാദമി ഡയറക്ടറും ഐ.ജിയുമായ കെ. സേതുരാമൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു മുഖ്യപ്രഭാഷണം നടത്തും. 25 വർഷം മുമ്പ് തങ്ങൾക്ക് മികച്ച പരിശീലനം നൽകി സേനയുടെ ഭാഗമാക്കിയ ഗുരുനാഥന്മാരെ ചടങ്ങിൽ വെച്ച് ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

**English Summary:**

The Kerala Police Academy will mark the silver jubilee of its first women trainees from the 2001 batch with 'Argentium 2k26' on October 9. As part of the event, around 500 women police officers will join the 'Toofan Nari Deepti' rally in support of the state’s anti-drug campaign, which will be flagged off in Thrissur. The programme will be inaugurated by Kerala Police Academy Director and IG K. Sethuraman, with former DGP Dr. Alexander Jacob as the keynote speaker.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/386157/kerala-police-academy-women-officers-rally)