---
title: "മിണ്ടാപ്രാണിക്ക് പുനർജന്മം; കഴുത്തിൽ പ്ലാസ്റ്റിക് കയർ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ ജനകീയ ദുരന്തനിവാരണ സേന"
english_title: "JDNS Kuttiyadi Rescues Cat Trapped in Plastic Rope"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/387442/jdns-kuttiyadi-cat-rescue"
published_at: "2026-10-17T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2fd6582a64_jdns-kuttiyadi-cat-rescue.jpg"
keywords: ["JDNS", "Kuttiyadi", "CatRescue", "AnimalRescue", "KeralaNews"]
---

# മിണ്ടാപ്രാണിക്ക് പുനർജന്മം; കഴുത്തിൽ പ്ലാസ്റ്റിക് കയർ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ ജനകീയ ദുരന്തനിവാരണ സേന

> **Lead Summary:** **കുറ്റ്യാടി: **കഴുത്തിൽ കട്ടിയുള്ള പ്ലാസ്റ്റിക് കയർ കുടുങ്ങി രണ്ട് ദിവസത്തോളം ദുരിതത്തിലായ പൂച്ചയെ ജനകീയ ദുരന്തനിവാരണ സേന കുറ്റ്യാടിയുടെ നേതൃത്വത്തിൽ സാഹസികമായി രക്ഷപ്പെടുത്തി. കായക്കൊടി പുതിയോട്ടിൽ സിദ്ദീഖിന്റെ വീട്ടിലാണ് ഈ സംഭവമുണ്ടായത്. മറ്റ് റെസ്ക്യൂ ടീമുകളുടെയെല്ലാം ശ്രമങ്ങൾ വിഫലമായതിനെത്തുടർന്നാണ് മൂന്നാം ദിവസം ജനകീയ ദുരന്തനിവാരണ സേന ഈ ദൗത്യം ഏറ്റെടുത്ത് വിജയം കണ്ടത്.

## Article Content

**കുറ്റ്യാടി: **കഴുത്തിൽ കട്ടിയുള്ള പ്ലാസ്റ്റിക് കയർ കുടുങ്ങി രണ്ട് ദിവസത്തോളം ദുരിതത്തിലായ പൂച്ചയെ ജനകീയ ദുരന്തനിവാരണ സേന കുറ്റ്യാടിയുടെ നേതൃത്വത്തിൽ സാഹസികമായി രക്ഷപ്പെടുത്തി. കായക്കൊടി പുതിയോട്ടിൽ സിദ്ദീഖിന്റെ വീട്ടിലാണ് ഈ സംഭവമുണ്ടായത്. മറ്റ് റെസ്ക്യൂ ടീമുകളുടെയെല്ലാം ശ്രമങ്ങൾ വിഫലമായതിനെത്തുടർന്നാണ് മൂന്നാം ദിവസം ജനകീയ ദുരന്തനിവാരണ സേന ഈ ദൗത്യം ഏറ്റെടുത്ത് വിജയം കണ്ടത്.

കഴുത്തിൽ കയർ മുറുകിയ നിലയിൽ രണ്ട് ദിവസത്തോളം പൂച്ച കടുത്ത വേദനയിലും ദുരിതത്തിലുമായിരുന്നു. ഈ സമയത്ത് കുറ്റ്യാടി പ്രദേശത്തെ വിവിധ റെസ്ക്യൂ ടീമുകൾ സ്ഥലത്തെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൂച്ചയുടെ ഭയവും മറ്റും കാരണം ആർക്കും അതിന് സാധിച്ചിരുന്നില്ല. തുടർച്ചയായ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പൂച്ചയുടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന വലിയ ആശങ്ക നാട്ടുകാരിൽ നിലനിന്നിരുന്നു.

തുടർന്നാണ് മറ്റ് ടീമുകൾക്ക് സാധിക്കാതെ പോയ ഈ ദൗത്യം മൂന്നാം ദിവസം ജനകീയ ദുരന്തനിവാരണ സേന ഏറ്റെടുത്തത്. ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ നെരയൻകോടൻ ബഷീറിന്റെയും സേനാംഗം ഷാജഹാന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം സമയോചിതമായ ഇടപെടലിലൂടെ പൂച്ചയെ സുരക്ഷിതമായി പിടികൂടി കഴുത്തിലെ കയർ അഴിച്ചുമാറ്റുകയായിരുന്നു.

Janakeeya Duranthanaivarana Sena (JDNS) Kuttiyadi successfully rescued a cat that had been suffering for two days with a thick plastic rope stuck around its neck in Kayakkody. After repeated attempts by other local rescue teams failed, the JDNS team led by Chairman Nerayankodan Basheer and member Shajahan completed the rescue on the third day.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/387442/jdns-kuttiyadi-cat-rescue)