---
title: "കോഴിക്കൂട്ടിൽ വമ്പൻ അതിഥി; കായക്കൊടിയിൽ മൂന്ന് കോഴികളെ കൊന്ന പെരുമ്പാമ്പിനെ പിടികൂടി"
english_title: "Python Caught After Killing Three Hens in Kayakkodi Coop"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/387482/kayakkodi-python-caught-poultry-shed"
published_at: "2026-10-17T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad32a849cbb2_kayakkodi-python-caught-poultry-shed.jpg"
keywords: ["PythonRescue", "WildlifeAlert", "DisasterResponse", "Kuttiadi"]
---

# കോഴിക്കൂട്ടിൽ വമ്പൻ അതിഥി; കായക്കൊടിയിൽ മൂന്ന് കോഴികളെ കൊന്ന പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** കുറ്റ്യാടി: കായക്കൊടിയിൽ കോഴിക്കൂട്ടിൽ കയറി മൂന്ന് കോഴികളെ കൊന്ന പെരുമ്പാമ്പിനെ പിടികൂടി. കായക്കൊടി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഞേണോൽ താഴ നടുവിൽ ഞേണോൽ ആമദിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് ഏകദേശം 20 കിലോഗ്രാം തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.

## Article Content

കുറ്റ്യാടി: കായക്കൊടിയിൽ കോഴിക്കൂട്ടിൽ കയറി മൂന്ന് കോഴികളെ കൊന്ന പെരുമ്പാമ്പിനെ പിടികൂടി. കായക്കൊടി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഞേണോൽ താഴ നടുവിൽ ഞേണോൽ ആമദിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് ഏകദേശം 20 കിലോഗ്രാം തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.

കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് മൂന്ന് കോഴികളെ കൊന്നിരുന്നു. തുടർന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

ജനകീയ ദുരന്തനിവാരണ സേന ടീം ചെയർമാൻ മുത്തലിബ്, കൺവീനർ യാസിർ, മുൻ ട്രഷറർ അബ്ദുൽ സലാം, വി.കെ. നജ്മൽ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

A nearly 20-kilogram python was captured from a poultry shed in Kayakkodi after it killed three hens. The rescue operation was led by the Kutyadi Janakeeya Disaster Management Force team.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/387482/kayakkodi-python-caught-poultry-shed)