---
title: "ദിബിഷയ്ക്ക് നീതി : പ്രശ്നത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടേക്കും"
english_title: "Justice for Dibisha: The National Human Rights Commission may intervene in the matter"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/3875/justice-for-dibisha-the-national-human-rights-commission-may-intervene-in-the-matter"
published_at: "2021-10-07T07:31:00+05:30"
category: "Kunnummal"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e551fcfae2_nhrc.jpg"
keywords: []
---

# ദിബിഷയ്ക്ക് നീതി : പ്രശ്നത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടേക്കും

> **Lead Summary:** **വട്ടോളി:**പ്രസവത്തിനു ശേഷം യുവതി മരിച്ച വട്ടോളി സ്വദേശി ദിബിഷയുടെ ദുരൂഹ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടേക്കും. കഴിഞ്ഞ ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ ആണ് ഈ കാര്യം അറിയിച്ചത്.ദിബിഷയുടെ വീട്ടിലെത്തിയ അദ്ദേഹം ബന്ധുക്കളുമായി സംസാരിച്ചു.

## Article Content

**വട്ടോളി:**പ്രസവത്തിനു ശേഷം യുവതി മരിച്ച വട്ടോളി സ്വദേശി ദിബിഷയുടെ ദുരൂഹ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടേക്കും. കഴിഞ്ഞ ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ ആണ് ഈ കാര്യം അറിയിച്ചത്.ദിബിഷയുടെ വീട്ടിലെത്തിയ അദ്ദേഹം ബന്ധുക്കളുമായി സംസാരിച്ചു.

എം.പി. രാജൻ, ബാലസോമൻ, പ്രഭാകരൻ, ടി.കെ. രാജൻ, ദിലീപൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഈ പ്രശ്നത്തിൽ ഇടപ്പെട്ടിരുന്നു. ആശുപത്രി അധികൃതർക്കും ദിബിഷയെ പരിചരിച്ച ഡോക്ടർക്കും മാത്രമാണ് മരണത്തെ കുറിച്ച് അറിയാവുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/3875/justice-for-dibisha-the-national-human-rights-commission-may-intervene-in-the-matter)