---
title: "കുറ്റ്യാടി കുളങ്ങരത്ത് വാഹനാപകടം; നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം നാല് പേർക്ക് പരിക്ക്"
english_title: "Out-of-Control Car Rams Shop in Kuttiyadi, Four Injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/387712/kuttiyadi-car-crash-shop-injuries"
published_at: "2026-10-19T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5b2175711d_kuttiyadi-car-crash-shop-injuries.jpg"
keywords: ["KuttiyadiAccident", "RoadSafety", "CarCrash", "KeralaNews", "TrafficIncident"]
---

# കുറ്റ്യാടി കുളങ്ങരത്ത് വാഹനാപകടം; നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം നാല് പേർക്ക് പരിക്ക്

> **Lead Summary:** **കുറ്റ്യാടി : കു**റ്റ്യാടി കുളങ്ങരത്ത് നിയന്ത്രണം വിട്ട കാർ അടച്ചിട്ട കടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്കേറ്റു. കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിൽ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. കൈവേലിയിലുള്ള ബന്ധുവീട്ടിൽ നിന്ന് സന്ദർശനം കഴിഞ്ഞ് രാത്രി മടങ്ങുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

## Article Content

**കുറ്റ്യാടി : കു**റ്റ്യാടി കുളങ്ങരത്ത് നിയന്ത്രണം വിട്ട കാർ അടച്ചിട്ട കടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്കേറ്റു. കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിൽ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. കൈവേലിയിലുള്ള ബന്ധുവീട്ടിൽ നിന്ന് സന്ദർശനം കഴിഞ്ഞ് രാത്രി മടങ്ങുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

നിയന്ത്രണം വിട്ടെത്തിയ കാർ സമീപത്തെ ഹോട്ടലിന്റെ ഭിത്തിയിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കട വരാന്തയുടെ മേൽക്കൂര പൂർണ്ണമായി തകർന്നു വീഴുകയും കാറിന്റെ മുൻഭാഗം തകരുകയും ചെയ്തു. അപകടം നടക്കുമ്പോൾ കട അടച്ചിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് അപകടത്തിൽ തകർന്നത്. അപകട ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് പരിക്കേറ്റവരെ ഉടൻ തന്നെ കാറിൽ നിന്നും പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽപ്പെട്ടവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, കഴിഞ്ഞ ദിവസം അമ്പലകുളങ്ങരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുറ്റ്യാടി പലേരി സ്വദേശി അഭിൻ ദേവിനാണ് അപകടത്തിൽ പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിൻ ദേവിനെ ഉടൻ തന്നെ സമീപവാസികളും യാത്രക്കാരും ചേർന്ന് കക്കട്ടിലെ കരുണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Four people, including women and children, were injured when a car lost control and crashed into a closed shop at Kulangarath on the Kuttiyadi-Nadapuram state highway near Kakkatil on Saturday night. The impact badly damaged the shop’s roof and the car’s front portion, while locals rushed the injured to a nearby private hospital.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/387712/kuttiyadi-car-crash-shop-injuries)