---
title: "കനിവിന്റെ മാതൃക; മാതു അമ്മയുടെ 41-ാം ചരമദിനത്തിൽ പാലിയേറ്റീവ് കെയറിന് ധനസഹായം നൽകി കുടുംബം"
english_title: "Family Donates to Palliative Care on Mathu Amma’s 41st Death Anniversary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/388040/mathu-amma-death-anniversary-palliative-care-donation"
published_at: "2026-10-21T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad871c9469b0_mathu-amma-death-anniversary-palliative-care-donation.jpg"
keywords: ["PalliativeCare", "CharityDonation", "KeralaNews", "CommunitySupport", "HumanInterest"]
---

# കനിവിന്റെ മാതൃക; മാതു അമ്മയുടെ 41-ാം ചരമദിനത്തിൽ പാലിയേറ്റീവ് കെയറിന് ധനസഹായം നൽകി കുടുംബം

> **Lead Summary:** **കായക്കൊടി: **കനിവിന്റെയും സ്നേഹത്തിന്റെയും മാതൃകയായി നിടുമണ്ണൂർ ചുണ്ടക്കാട്ടിൽ പാറേമ്മൽ മാതു അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ കാരുണ്യ സ്പർശവുമായി കുടുംബാംഗങ്ങൾ. മാതു അമ്മയുടെ 41-ാം ചരമദിനം ജീവകാരുണ്യത്തിന്റെ സ്മരണീയമാക്കിയിരിക്കുകയാണ് കുടുംബം.

## Article Content

**കായക്കൊടി: **കനിവിന്റെയും സ്നേഹത്തിന്റെയും മാതൃകയായി നിടുമണ്ണൂർ ചുണ്ടക്കാട്ടിൽ പാറേമ്മൽ മാതു അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ കാരുണ്യ സ്പർശവുമായി കുടുംബാംഗങ്ങൾ. മാതു അമ്മയുടെ 41-ാം ചരമദിനം ജീവകാരുണ്യത്തിന്റെ സ്മരണീയമാക്കിയിരിക്കുകയാണ് കുടുംബം.

തന്റെ ജീവിതകാലമത്രയും ചുറ്റുമുള്ളവർക്ക് സ്നേഹവും നന്മയും പകർന്നുനൽകിയ മാതു അമ്മയുടെ ഓർമ്മ നിലനിർത്തുന്നതിനായി കുടുംബം സമാഹരിച്ച പതിനായിരം (10,000) രൂപ കായക്കൊടി കെയിൻ പെയിൻ & പാലിയേറ്റീവ് കെയർ പ്രവർത്തകർ ഏറ്റുവാങ്ങി.

അശരണർക്കും കിടപ്പുരോഗികൾക്കും ആശ്വാസമേകുന്ന പാലിയേറ്റീവ് പ്രസ്ഥാനത്തിന് താങ്ങായി മാറിയ കുടുംബത്തിന്റെ ഈ ജീവകാരുണ്യ പ്രവർത്തനം നാടിന് തന്നെ വലിയൊരു മഹത്തായ സന്ദേശമാണ് നൽകുന്നത്. വിയോഗ ശേഷവും മാതു അമ്മയുടെ ഓർമ്മകൾ നാടിന്റെ നന്മയായി ജീവിക്കുകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ ഓർമ്മിച്ചു.

**English Summary:**

On the 41st death anniversary of Mathu Amma (73) of Nidumannur Chundakkattil Paremmal, her family donated ₹10,000 to the Kayakkody Cane Pain & Palliative Care. The contribution was handed over in her memory to support bedridden patients and the needy.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/388040/mathu-amma-death-anniversary-palliative-care-donation)