---
title: "കുറ്റ്യാടി നെല്ലിക്കണ്ടിയിൽ കിണറ്റിൽ വീണ ആടിനെ സാഹസികമായി രക്ഷപ്പെടുത്തി"
english_title: "Goat Rescued After Falling Into 45-Foot Well in Kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/388055/kuttiady-goat-rescued-well"
published_at: "2026-10-21T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad88001712ac_kuttiady-goat-rescued-well.jpg"
keywords: ["Kuttiady", "AnimalRescue", "KeralaNews", "WellAccident"]
---

# കുറ്റ്യാടി നെല്ലിക്കണ്ടിയിൽ കിണറ്റിൽ വീണ ആടിനെ സാഹസികമായി രക്ഷപ്പെടുത്തി

> **Lead Summary:** **കുറ്റ്യാടി: **വടയം നെല്ലിക്കണ്ടി ഭാഗത്ത് 45 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെ നാട്ടുകാരും ടീം ജെഡിഎൻഎസ് പ്രവർത്തകരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വടയം നെല്ലിക്കണ്ടി ആബിദ ടീച്ചറുടെ വളർത്തു ആടാണ് അബദ്ധത്തിൽ ആഴമേറിയ കിണറ്റിലേക്ക് പതിച്ചത്.

## Article Content

**കുറ്റ്യാടി: **വടയം നെല്ലിക്കണ്ടി ഭാഗത്ത് 45 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെ നാട്ടുകാരും ടീം ജെഡിഎൻഎസ് പ്രവർത്തകരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വടയം നെല്ലിക്കണ്ടി ആബിദ ടീച്ചറുടെ വളർത്തു ആടാണ് അബദ്ധത്തിൽ ആഴമേറിയ കിണറ്റിലേക്ക് പതിച്ചത്.

കിണറ്റിൽ വീണ ആടിന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയതോടെ പ്രദേശവാസികളും ടീം ജെഡിഎൻഎസ് പ്രവർത്തകരും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി ഒന്നിച്ചിറങ്ങുകയായിരുന്നു. കിണറ്റിലേക്ക് ഇറങ്ങി ഏറെ ശ്രമപ്പെട്ടാണ് ആടിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മുത്തലിബ്, ഒ.ടി. കുറ്റ്യാടി, അസ്ഹർ, ബിനോയ്, രജീഷ്, നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. യുവാക്കളുടെയും നാട്ടുകാരുടെയും സമയബന്ധിതമായ ഇടപെടലിനെ പ്രദേശവാസികൾ അഭിനന്ദിച്ചു.

Locals and Team JDNS workers carried out a daring rescue after a goat fell into a 45-foot-deep well in Vadayam Nellikandiy in Kuttiady. The animal, owned by teacher Abida, was brought out safely after a coordinated effort led by Muthalib, O.T. Kuttiady, Azhar, Binoy, Rajeesh and Niyas.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/388055/kuttiady-goat-rescued-well)