---
title: "‘റിവൈവ് - നവജീവനം’; കുറ്റ്യാടിയിൽ എൽ.പി, യു.പി അധ്യാപകർക്കായി ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കമായി"
english_title: "‘Revive - Navajeevan’ Teacher Training Begins in Kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/388290/revive-navajeevan-teacher-training-kuttiady-"
published_at: "2026-10-23T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adae390b1fc1_revive-navajeevan-teacher-training-kuttiady.jpg"
keywords: ["ReviveNavajeevan", "TeacherTraining", "Kuttiady", "SamagraShikshaKerala", "GeneralEducationDepartment"]
---

# ‘റിവൈവ് - നവജീവനം’; കുറ്റ്യാടിയിൽ എൽ.പി, യു.പി അധ്യാപകർക്കായി ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കമായി

> **Lead Summary:** **കുറ്റ്യാടി: **സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി നടപ്പാക്കുന്ന ‘റിവൈവ് - നവജീവനം’ പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ ദ്വിദിന അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. വട്ടോളി ഗവ.യു.പി. സ്കൂളിൽ നടന്ന പരിശീലന പരിപാടി കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എം. രത്നവല്ലി ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി നടപ്പാക്കുന്ന ‘റിവൈവ് - നവജീവനം’ പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ ദ്വിദിന അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. വട്ടോളി ഗവ.യു.പി. സ്കൂളിൽ നടന്ന പരിശീലന പരിപാടി കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എം. രത്നവല്ലി ഉദ്ഘാടനം ചെയ്തു.

എൽ.പി, യു.പി. ക്ലാസുകളിലെ കുട്ടികളുടെ മലയാളം, ഇംഗ്ലീഷ്, അടിസ്ഥാന ഗണിതം എന്നീ വിഷയങ്ങളിലെ പഠനനിലവാരം മെച്ചപ്പെടുത്തുകയും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധിക പിന്തുണ നൽകി പഠനമികവ് ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ അടിസ്ഥാന ശേഷികൾ ശക്തിപ്പെടുത്തുന്നതിനും പഠനവിടവുകൾ പരിഹരിക്കുന്നതിനും അധ്യാപകർക്ക് ആവശ്യമായ അക്കാദമിക പിന്തുണയും പരിശീലനവും നൽകുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എൽ.പി. വിഭാഗത്തിലെ അധ്യാപകർക്കുള്ള പരിശീലനം ഒക്ടോബർ 26, 27 തീയതികളിലാണ് നടക്കുന്നത്. വിഷയാടിസ്ഥാനത്തിലുള്ള പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പഠനതന്ത്രങ്ങൾ പ്രയോഗിക്കുന്നതിനും അധ്യാപകരെ സജ്ജരാക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ നിസാർ എടത്തിൽ അധ്യക്ഷത വഹിച്ചു. വട്ടോളി ഗവ.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ പ്രകാശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് (എസ്.ആർ.ജി.) അംഗം കെ.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. പരിശീലകരായ ഷൗക്കത്തലി കെ.പി, ഷൈനി എൻ.പി, ബിൻഷ ബാലൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സി.ആർ.സി.സി.മാരായ പി. പ്രമോദ്, കെ.പി. മുഹമ്മദലി, കെ.പി. മുഹമ്മദ് റാഫി, നൈസാം തറോപ്പൊയിൽ എന്നിവർ സംസാരിച്ചു. ഇ.പി. മുഹമ്മദലി നന്ദി പറഞ്ഞു.

**English Summary:**

A two-day teacher training programme under the ‘Revive - Navajeevan’ project has begun at Vattoli Govt. UP School in Kuttiady. The initiative, led by the Kunnummal BRC with the General Education Department and Samagra Shiksha Kerala, aims to strengthen foundational learning in Malayalam, English and basic Mathematics for LP and UP students.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/388290/revive-navajeevan-teacher-training-kuttiady-)