---
title: "രക്തദാനം മഹാദാനം; ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Blood Donation Camp Held at AJ John Memorial HSS in Chathankottunada"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/388550/blood-donation-camp-aj-john-school-chathankottunada"
published_at: "2026-10-24T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc7f598f8d8_blood-donation-camp-aj-john-school-chathankottunada.jpg"
keywords: ["BloodDonation", "ScoutsAndGuides", "MVRCancerCentre", "CommunityHealth"]
---

# രക്തദാനം മഹാദാനം; ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ചാത്തങ്കോട്ടുനട: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ റോവർ ആൻഡ് റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എം.വി.ആർ കാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

## Article Content

ചാത്തങ്കോട്ടുനട: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ റോവർ ആൻഡ് റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എം.വി.ആർ കാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വടകര ജില്ലാ അസോസിയേഷൻ പ്രസിഡന്റും അഡ്വാൻസ്ഡ് ലീഡർ ട്രെയിനറുമായ (എ.എൽ.ടി) പി.പി. കുഞ്ഞമ്മദ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ അധ്യക്ഷത വഹിച്ചു. എം.വി.ആർ കാൻസർ സെന്ററിലെ ഡോ. ഹാരിസ്, ഫാ. ജിനീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

റോവർ ആൻഡ് റേഞ്ചർ കോർഡിനേറ്റർമാരായ പ്രബീഷ് സെബാസ്റ്റ്യൻ, ഷീജ കെ. എന്നിവരും മുഹമ്മദ് വി.കെ., ജിമ്മി ജോസഫ്, ഷിന്റോ എബ്രഹാം, റെക്സി തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

A blood donation camp was organized at AJ John Memorial Higher Secondary School in Chathankottunada under the leadership of the Bharat Scouts and Guides Rover and Ranger units. The camp was conducted in association with MVR Cancer Centre and was inaugurated by PP Kunjammed Master.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/388550/blood-donation-camp-aj-john-school-chathankottunada)