പേ പാർക്കിങ്‌; പഞ്ചായത്ത് ഗുരുതരക്രമക്കേട് നടത്തിയെന്ന് കോൺഗ്രസ് ആരോപണം

പേ പാർക്കിങ്‌; പഞ്ചായത്ത്  ഗുരുതരക്രമക്കേട് നടത്തിയെന്ന്  കോൺഗ്രസ്  ആരോപണം
Oct 7, 2021 09:19 AM | By Shalu Priya

കുറ്റ്യാടി : കുറ്റ്യാടിയിലെ പുതിയ സ്റ്റാൻഡിലേയും പഴയ സ്റ്റാൻഡിലേയും പേ പാർക്കിങ്‌ ലേലംചെയ്തതിൽ ഗ്രാമ പഞ്ചായത്ത് ഗുരുതരക്രമക്കേട് നടത്തിയെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

നോട്ടീസ്‌പ്രകാരം 24-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്‌ പഞ്ചായത്ത്ഹാളിൽ ലേലം നിശ്ചയിച്ചത്, എന്നാൽ, ഒന്നിനുതന്നെ സ്റ്റാൻഡുകളിൽനിന്ന് ഫീസ് പിരിച്ചെടുക്കാൻ പഞ്ചായത്ത് ചില വ്യക്തികൾക്ക് നിർദേശം നൽകിയിരുന്നു എന്നാണ് ഉന്നയിക്കുന്ന വാദം. 24-ന് ലേലംവിളിക്കാൻ കാത്തിരിക്കുന്ന ആളുകളെ മാറ്റിനിർത്തിയാണ് ഉറപ്പിച്ചത്.

പഴയ സ്റ്റാൻഡിൽ 40,000 രൂപയ്ക്കും പുതിയ സ്റ്റാൻഡിൽ 20,000 രൂപയ്ക്കുമാണ് പാർക്കിങ് ലേലംചെയ്തിരിക്കുന്നത്. ലേലം റദ്ദുചെയ്ത് 24-ന് വീണ്ടും ലേലം നടത്തണമെന്നും അല്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്നും കോൺഗ്രസ് വ്യക്തമാക്കി ഇക്കാര്യം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡൻറ്‌, സെക്രട്ടറി എന്നിവർക്ക് നിവേദനവും നൽകി. യോഗത്തിൽ മണ്ഡലം പ്രസിഡൻറ്‌ ശ്രീജേഷ് ഊരത്ത് അധ്യക്ഷനായി.

Pay parking‌; Congress alleges panchayat misconduct

Next TV

Related Stories
കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

Oct 14, 2021 07:35 AM

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി...

Read More >>
പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

Oct 13, 2021 09:30 PM

പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 22 ബ്ലോക്കിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതി കുന്നുമ്മൽ...

Read More >>
സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

Oct 11, 2021 08:46 AM

സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം. മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ ജന്മദിനത്തിൽ സ്നേഹാദരവ് ഏറ്റുവാങ്ങി...

Read More >>
വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌

Oct 11, 2021 06:24 AM

വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌

ഊരത്ത് എടക്കാട് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം...

Read More >>
ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം

Oct 10, 2021 10:14 AM

ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ 1500, 800 മീറ്റർ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഷേജിനയ്ക്ക് ഒന്നാംസ്ഥാനം....

Read More >>
Top Stories