---
title: "കൈപിടിയിൽ വിഷപാമ്പ്; വട്ടോളിയിൽ കെഎസ്ഇബി റിട്ട. ഓവർസീയറുടെ ബൈക്കിൽ ഒളിച്ചിരുന്ന് അണലി"
english_title: "Viper on Motorcycle Handle: Retired KSEB Overseer Narrowly Escapes in Vattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/389371/viper-on-motorcycle-handle-vattoli"
published_at: "2026-10-30T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae40f7e6b823_venomous-snake-bike-handle-kozhikode.jpg"
keywords: ["Viper", "KSEB", "Kozhikode", "MotorcycleSafety", "SnakeRescue"]
---

# കൈപിടിയിൽ വിഷപാമ്പ്; വട്ടോളിയിൽ കെഎസ്ഇബി റിട്ട. ഓവർസീയറുടെ ബൈക്കിൽ ഒളിച്ചിരുന്ന് അണലി

> **Lead Summary:** വട്ടോളി: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ പാമ്പിനെ കണ്ടു പരിഭ്രാന്തനായ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വട്ടോളിയിൽ നിന്ന് പതിരിപ്പറ്റയിലേക്കുള്ള യാത്രയ്ക്കിടെ റിട്ടയേർഡ് കെ.എസ്.ഇ.ബി ഓവർസീയർ കെ.കെ. ചന്ദ്രൻ പിലാച്ചേരിയിൽ എത്തിയപ്പോഴാണ് ബൈക്കിന്റെ ഹാൻഡിലിൽ പാമ്പിനെ കണ്ട് ഞെട്ടുന്നത്.

## Article Content

വട്ടോളി: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ പാമ്പിനെ കണ്ടു പരിഭ്രാന്തനായ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വട്ടോളിയിൽ നിന്ന് പതിരിപ്പറ്റയിലേക്കുള്ള യാത്രയ്ക്കിടെ റിട്ടയേർഡ് കെ.എസ്.ഇ.ബി ഓവർസീയർ കെ.കെ. ചന്ദ്രൻ പിലാച്ചേരിയിൽ എത്തിയപ്പോഴാണ് ബൈക്കിന്റെ ഹാൻഡിലിൽ പാമ്പിനെ കണ്ട് ഞെട്ടുന്നത്.

ഉടൻ തന്നെ റോഡരികിൽ ബൈക്ക് നിർത്തി നാട്ടുകാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. എന്നാൽ നാട്ടുകാർ എത്തുമ്പോഴേക്കും പാമ്പ് ബൈക്കിനുള്ളിലെ ഭാഗങ്ങളിലേക്ക് ഇഴഞ്ഞുകയറി. തുടർന്ന് ചന്ദ്രനും നാട്ടുകാരും ചേർന്ന് നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സാഹസികമായി പുറത്തെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പിടികൂടിയത് വിഷാംശമുള്ള അണലിയാണെന്ന് (Viper) തിരിച്ചറിഞ്ഞത്. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

A retired KSEB overseer had a narrow escape after spotting a venomous viper on the handle of his moving motorcycle in Vattoli, Kozhikode. He stopped the bike and alerted locals, who later helped safely remove the snake, identified as a viper.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/389371/viper-on-motorcycle-handle-vattoli)