---
title: "കാരുണ്യത്തിന്റെ ചോര; ക്യാൻസർ രോഗികൾക്ക് തണലാകാൻ കുറ്റ്യാടിയിൽ ഇന്ന് രക്തദാന ക്യാമ്പ്"
english_title: "Blood Donation Camp in Kuttiady Today to Support Cancer Patients"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/389374/kuttiadi-blood-donation-camp-cancer-patients"
published_at: "2026-10-30T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae41139a102f_kuttiadi-blood-donation-camp-cancer-patients.jpg"
keywords: ["BloodDonation", "CancerCare", "HopeBloodDonors", "MalabarCancerCentre", "Kuttiadi"]
---

# കാരുണ്യത്തിന്റെ ചോര; ക്യാൻസർ രോഗികൾക്ക് തണലാകാൻ കുറ്റ്യാടിയിൽ ഇന്ന് രക്തദാന ക്യാമ്പ്

> **Lead Summary:** **കുറ്റ്യാടി: **'ഒരു തുള്ളി രക്തം, ഒരു ജീവിതം കൂടി' എന്ന സന്ദേശമുയർത്തി ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ബൃഹത്തായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. തലശ്ശേരി മലബാർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കുറ്റ്യാടി വ്യാപാരഭവനിൽ വെച്ചാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

## Article Content

**കുറ്റ്യാടി: **'ഒരു തുള്ളി രക്തം, ഒരു ജീവിതം കൂടി' എന്ന സന്ദേശമുയർത്തി ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ബൃഹത്തായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. തലശ്ശേരി മലബാർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കുറ്റ്യാടി വ്യാപാരഭവനിൽ വെച്ചാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

ജില്ലയിൽ അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ള ഒട്ടനവധി രോഗികൾക്ക് താങ്ങായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹോപ്പ് ബ്ലഡ് ഡോണേഴ്സ്. വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ നിരവധി സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിച്ചാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

18 മുതൽ 60 വയസ്സ് വരെ പ്രായമുള്ള ആരോഗ്യവാന്മാരായ ഏതൊരാൾക്കും രക്തദാന ക്യാമ്പിൽ പങ്കാളികളാകാം. രക്തം നൽകുന്നവർക്ക് മലബാർ ക്യാൻസർ സെന്ററിന്റെ (MCC) ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9745611662, 9744371044 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

A large blood donation camp organized by the Hope Blood Donors Group in association with Malabar Cancer Centre, Thalassery, is being held today at Vyapara Bhavan, Kuttiady. The camp runs from 9 a.m. to 1 p.m., and eligible donors aged 18 to 60 can participate and receive an official MCC certificate.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/389374/kuttiadi-blood-donation-camp-cancer-patients)