---
title: "ജീവൻ രക്ഷിക്കാൻ കൈകോർത്ത്; കുറ്റ്യാടിയിൽ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ രക്തദാന ക്യാമ്പ്, 58 പേർ രക്തദാനം നടത്തി"
english_title: "Hope Blood Donors Group Holds Blood Donation Camp in Kuttiyadi; 58 Donate Blood"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/389508/kuttiyadi-blood-donation-camp-58-donors"
published_at: "2026-10-30T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4afa53e42d_kuttiyadi-blood-donation-camp-58-donors.jpg"
keywords: ["BloodDonation", "HopeBloodDonors", "Kuttiyadi", "MalabarCancerCentre"]
---

# ജീവൻ രക്ഷിക്കാൻ കൈകോർത്ത്; കുറ്റ്യാടിയിൽ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ രക്തദാന ക്യാമ്പ്, 58 പേർ രക്തദാനം നടത്തി

> **Lead Summary:** കുറ്റ്യാടി: തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ബ്ലഡ് സെന്ററിൽ അനുഭവപ്പെടുന്ന രൂക്ഷമായ രക്തക്ഷാമം പരിഹരിക്കാൻ സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് കുറ്റ്യാടി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റ്യാടി വ്യാപാരഭവനിൽ നടന്ന ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ 58 പേർ രക്തദാനം നടത്തി.

## Article Content

കുറ്റ്യാടി: തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ബ്ലഡ് സെന്ററിൽ അനുഭവപ്പെടുന്ന രൂക്ഷമായ രക്തക്ഷാമം പരിഹരിക്കാൻ സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് കുറ്റ്യാടി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റ്യാടി വ്യാപാരഭവനിൽ നടന്ന ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ 58 പേർ രക്തദാനം നടത്തി.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നസീർ ചിന്നൂസ് അധ്യക്ഷത വഹിച്ചു. കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുരേഷ് മൊട്ടമ്മൽ മുഖ്യപ്രഭാഷണം നടത്തി.

മലബാർ കാൻസർ സെന്ററിലെ രക്തക്ഷാമത്തിന് പരിഹാരം കാണാനുള്ള സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാനം നടത്തിയവർക്ക് മെഡിക്കൽ ഓഫീസർ ഡോ. ആകർഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഡോ. ഫാത്തിമ സനം, അഡ്വ. ജമാൽ പാറക്കൽ, അമ്മത് കിണറ്റുംകണ്ടി, മുത്തലിബ്, യൂനുസ് എ.വി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ നാസർ, ജംസീല അസ്മർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഷാജിമോൻ വെള്ളിമാടുകുന്ന്, ശ്രീജിത്ത് മരുതോങ്കര, മുഹമ്മദ് ദേവർകോവിൽ, അഫ്ന ബക്കർ ആഷിയാന, ഷറഫു കുറ്റ്യാടി, ആബിദ ജമാൽ ഊരത്ത്, ഗ്രീഷ്മ ശ്രീജിത്ത്, ഹക്കീം ദേവർകോവിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Hope Blood Donors Group’s Kuttiyadi unit organized a blood donation camp at the Kuttiyadi Vyaparabhavan to help address a severe blood shortage at the blood center of Thalassery Malabar Cancer Centre. A total of 58 people, including women, donated blood at the camp.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/389508/kuttiyadi-blood-donation-camp-58-donors)