---
title: "അറിവു പകർന്ന് മൂന്ന് നാളുകൾ; ചാത്തങ്കോട്ടുനടയിൽ റോവർ ആൻ്റ് റേഞ്ചർ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Three-Day Rover-Ranger Residential Camp Held at Chathankottunada"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/389889/chathankottunada-rover-ranger-residential-camp-"
published_at: "2026-11-02T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8481a3072e_chathankottunada-rover-ranger-residential-camp.jpg"
keywords: ["BharatScoutsAndGuides", "RoverRanger", "ResidentialCamp", "RoadSafety", "FirstAid"]
---

# അറിവു പകർന്ന് മൂന്ന് നാളുകൾ; ചാത്തങ്കോട്ടുനടയിൽ റോവർ ആൻ്റ് റേഞ്ചർ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ചാത്തങ്കോട്ടുനട: **ഭാരത് സ്കൗട്ട് & ഗൈഡ്സ് എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂൾ റോവർ ആൻ്റ് റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച ക്യാമ്പ് ഡിസ്ട്രിക് ട്രെയിനിങ്ങ് കമ്മീഷണർ പ്രവീൺ പി. ഉദ്ഘാടനം ചെയ്തു.

## Article Content

**ചാത്തങ്കോട്ടുനട: **ഭാരത് സ്കൗട്ട് & ഗൈഡ്സ് എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂൾ റോവർ ആൻ്റ് റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച ക്യാമ്പ് ഡിസ്ട്രിക് ട്രെയിനിങ്ങ് കമ്മീഷണർ പ്രവീൺ പി. ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ മാനേജർ ഫാ. ബെന്നി ആലവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് കെ.പി. സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ ജിജി കട്ടക്കയം, ജിമ്മി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന ഫസ്റ്റ് എയ്ഡ്, മാപ്പിംഗ് ക്ലാസുകൾക്ക് ഡി.ഒ.സി സ്കൗട്ട് സബിലുൽ റഹ്മാൻ, ഷിൻ്റോ മൈക്കിൾ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥൻ ജയപ്രസാദ് സി.കെ 'ലഹരി വിരുദ്ധ ബോധവൽക്കരണം' എന്ന വിഷയത്തിലും, തൊട്ടിൽപ്പാലം എസ്.ഐ സാദിർ എം.കെ 'റോഡ് സുരക്ഷ' എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. ക്യാമ്പിന്റെ ഭാഗമായി ഞാവള്ളി എസ്റ്റേറ്റിലേക്ക് നടത്തിയ ഹൈക്കിങ് പ്രോഗ്രാം കുട്ടികൾക്ക് വേറിട്ടതും ആസ്വാദ്യകരവുമായ അനുഭവമായി മാറി.

A three-day residential camp was organized at A.J. John Memorial HSS in Chathankottunada under the Bharat Scouts and Guides Rover and Ranger unit. The programme included first aid and mapping classes, anti-drug and road safety awareness sessions, and a hiking activity to Njavalli Estate.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/389889/chathankottunada-rover-ranger-residential-camp-)