---
title: "പ്രചോദനവും പരിശീലനവും ഒരുവേദിയിൽ; ബി.ആർ.സി ജീവനക്കാർക്ക് പുത്തനുണർവ് പകർന്ന് സ്റ്റാഫ് എംപവർമെന്റ് പ്രോഗ്രാം"
english_title: "Staff Empowerment Program Energizes BRC Employees in Kunnummal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/390394/staff-empowerment-program-kunnummal-brc"
published_at: "2026-11-05T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec9d17465bd_staff-empowerment-program-kunnummal-brc.jpg"
keywords: ["BRCStaff", "StaffEmpowerment", "SamagraShiksha", "KuttiadyNews", "KeralaEducation"]
---

# പ്രചോദനവും പരിശീലനവും ഒരുവേദിയിൽ; ബി.ആർ.സി ജീവനക്കാർക്ക് പുത്തനുണർവ് പകർന്ന് സ്റ്റാഫ് എംപവർമെന്റ് പ്രോഗ്രാം

> **Lead Summary:** കുറ്റ്യാടി: സമഗ്ര ശിക്ഷാ കേരളം കുന്നുമ്മൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റാഫ് എംപവർമെന്റ് പ്രോഗ്രാം ശ്രദ്ധേയമായി. പക്രന്തളം ചുരത്തിലെ 11-ാം ഹെയർപിൻ വളവിലുള്ള പ്രകൃതിരമണീയമായ ഡോ.സി.എം.എസ് റിസോർട്ടിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ (ഡി.പി.സി) ഡോ. നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: സമഗ്ര ശിക്ഷാ കേരളം കുന്നുമ്മൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റാഫ് എംപവർമെന്റ് പ്രോഗ്രാം ശ്രദ്ധേയമായി. പക്രന്തളം ചുരത്തിലെ 11-ാം ഹെയർപിൻ വളവിലുള്ള പ്രകൃതിരമണീയമായ ഡോ.സി.എം.എസ് റിസോർട്ടിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ (ഡി.പി.സി) ഡോ. നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു.

ന്യൂഡൽഹി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ ഓഫ് ഫോറിൻ ലാംഗ്വേജസിലെ ട്രെയിനർ ആഷിക് സി.കെ മോട്ടിവേഷൻ സെഷന് നേതൃത്വം നൽകി. ജില്ലാ പ്രോഗ്രാം ഓഫീസർ (ഡി.പി.ഒ) ഷമീം അഹമ്മദ് മുഖ്യാതിഥിയായി. ബി.പി.സി നിസാർ എടത്തിൽ അധ്യക്ഷത വഹിച്ചു.

ബി.ആർ.സിയുടെ വിവിധ പ്രവർത്തനങ്ങളുടെ അവലോകനവും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുള്ള പ്ലാനിംഗ് മീറ്റിംഗും നടന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി. ജീവനക്കാരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും കൂട്ടായ്മയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിനും പരിപാടി ഏറെ സഹായകമായി.

നൈസാം തറോപ്പൊയിൽ, മുഹമ്മദ് റാഫി കെ.പി, ഷാജി സെബാസ്റ്റ്യൻ, സുനിൽ കുമാർ കെ.സി, നൗഷാദ് വടക്കൻ, സൗമ്യ, സുരജ് തയ്യിൽ, ആഷ്‌ലി ചാക്കോ, ലിനി യു.കെ, സുധാകുമാരി എം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രമോദ് പി സ്വാഗതവും മുഹമ്മദലി ഇ.പി നന്ദിയും പറഞ്ഞു.

The Kunnummal BRC, under Samagra Shiksha Kerala, organized a notable Staff Empowerment Program at Dr. CMS Resort in Kuttiady. The event featured a motivation session, a planning meeting, and cultural performances aimed at strengthening teamwork and employee efficiency.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/390394/staff-empowerment-program-kunnummal-brc)