---
title: "ആഘോഷത്തിമിർപ്പിൽ ശിശുദിനാഘോഷം; കട്ടൻകോട് അങ്കണവാടിയിൽ കലാപരിപാടികൾ സംഘടിപ്പിച്ചു"
english_title: "Children’s Day Celebration at Kattanakode Anganwadi Features Food Fest and Cultural Events"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/391597/childrens-day-celebration-kattanakode-anganwadi-new-"
published_at: "2026-11-14T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af80e423cf7f_childrens-day-celebration-kattanakode-anganwadi-.jpg"
keywords: ["ChildrensDay", "Anganwadi", "KeralaNews", "FoodFest", "CulturalEvents"]
---

# ആഘോഷത്തിമിർപ്പിൽ ശിശുദിനാഘോഷം; കട്ടൻകോട് അങ്കണവാടിയിൽ കലാപരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** **ചെറിയകുമ്പളം: **ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചെറിയകുമ്പളം കട്ടൻകോട് അങ്കണവാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പേരാമ്പ്ര ബി.പി.സി നസീർ ആനേരി നിർവ്വഹിച്ചു. വാർഡ് മെമ്പർ ഉബൈദ് വാഴയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ചെറിയകുമ്പളം: **ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചെറിയകുമ്പളം കട്ടൻകോട് അങ്കണവാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പേരാമ്പ്ര ബി.പി.സി നസീർ ആനേരി നിർവ്വഹിച്ചു. വാർഡ് മെമ്പർ ഉബൈദ് വാഴയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ഐ.സി.ഡി.എസ് സൂപ്പർ വൈസർ നിഷ, വാർഡ് സമിതി കൺവീനർ നാസർ താനി, കെ.കെ. അശോകൻ, സഹ്‌ല ജാഫർ, ആശ വർക്കർ രാധ എടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അങ്കണവാടി ടീച്ചർ റീന കെ.കെ സ്വാഗതവും കമല കെ.കെ നന്ദിയും പറഞ്ഞു.

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വർണ്ണാഭമായ റാലിയും വിവിധ കലാപരിപാടികളും അരങ്ങേറി. കൂടാതെ, അങ്കണവാടി തലത്തിൽ അമ്മമാർക്കായി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ വിജയികളായ ജസ്‌ന താനി,മുഹ്‌സിന, നമിത എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടികൾക്ക് നജീബ് എൻ.എം, അരുൺ കെ.കെ, ജസ്‌ന താനി, സാജിത ഗഫൂർ, ഷൈമ അഷ്‌റഫ് എ.പി, ഷിബിന അനീഷ്, മുഹ്‌സിന എന്നിവർ നേതൃത്വം നൽകി.

A vibrant Children’s Day celebration was held at the Kattanakode Anganwadi in Cheriyakumbalam, featuring a colorful rally, cultural performances and a food fest for mothers. The event was inaugurated by Perambra BPC Naseer Aneri, with local representatives and Anganwadi staff taking part in the proceedings.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/391597/childrens-day-celebration-kattanakode-anganwadi-new-)