---
title: "കുറ്റ്യാടി ജിഎച്ച്എസ്  എസ്  പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: സ്പെഷ്യൽ ഓർഡറിന് പിന്നിലെ ഇടപെടലുകൾ അന്വേഷിക്കണം - എ.ഐ.വൈ.എഫ്."
english_title: "Kuttiadi GHSS Admission Merit Scam: AIYF Demands Probe Into Special Order Interference"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/392566/kuttiadi-ghss-admission-merit-scam"
published_at: "2026-11-21T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0146e2e5656_kuttiadi-ghss-admission-merit-scam.jpg"
keywords: ["Kuttiadi", "PlusOneAdmission", "MeritSystem", "VigilanceProbe", "AIYF"]
---

# കുറ്റ്യാടി ജിഎച്ച്എസ്  എസ്  പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: സ്പെഷ്യൽ ഓർഡറിന് പിന്നിലെ ഇടപെടലുകൾ അന്വേഷിക്കണം - എ.ഐ.വൈ.എഫ്.

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി** **ജിഎച്ച്എസ്എസിലെ സ്പെഷ്യൽ ഓർഡർ അഡ്മിഷനിൽ വിജിലൻസ് അന്വേഷണം വേണമെന്നും കുറ്റ്യാടി എംഎൽഎയുടെ ഇടപെടലും അന്വേഷിക്കണമെന്ന് എഐവൈഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി** **ജിഎച്ച്എസ്എസിലെ സ്പെഷ്യൽ ഓർഡർ അഡ്മിഷനിൽ വിജിലൻസ് അന്വേഷണം വേണമെന്നും കുറ്റ്യാടി എംഎൽഎയുടെ ഇടപെടലും അന്വേഷിക്കണമെന്ന് എഐവൈഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പ്ലസ് വൺ പ്രവേശനത്തിൽ പണവും സ്വാധീനവും മാനദണ്ഡമാക്കി പൊതുവിദ്യാഭ്യാസ മേഖലയിലെ മെറിറ്റ് സംവിധാനത്തെ അട്ടിമറിക്കുന്ന സർക്കാർ നിലപാട് നാടിന് അപമാനമാണെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്ന ഇത്തരം നടപടികൾ വിദ്യാഭ്യാസരംഗത്തെ നീതിയുടെയും തുല്യതയുടെയും അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്.

കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുമെറിറ്റിനെ മറികടന്ന് സ്പെഷ്യൽ ഓർഡർ വഴി പ്ലസ് വൺ പ്രവേശനം അനുവദിക്കുന്നതിന് രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായെന്ന ആരോപണം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. അർഹരായ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അവസരങ്ങൾ മറികടന്ന് പ്രത്യേക പരിഗണനയിലൂടെ അഡ്മിഷൻ നൽകാൻ ആരാണ് ഇടപെട്ടതെന്നും ഇതിന് പിന്നിൽ എന്തെങ്കിലും സാമ്പത്തിക താൽപര്യങ്ങളോ സ്വാധീനങ്ങളോ പ്രവർത്തിച്ചിട്ടുണ്ടോയെന്നും സമഗ്രമായി അന്വേഷിക്കണം.

വിദ്യാഭ്യാസം പണമുള്ളവർക്കും രാഷ്ട്രീയ സ്വാധീനമുള്ളവർക്കും മാത്രം ലഭിക്കുന്ന അവസരമായി മാറാൻ അനുവദിക്കരുത്. ഉയർന്ന മാർക്ക് നേടിയിട്ടും അർഹമായ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുന്ന വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സർക്കാർ തന്നെ ഇത്തരം ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ല.

ഈ വിഷയത്തിൽ കുറ്റ്യാടി എംഎൽഎയുടെ പങ്ക് ഉൾപ്പെടെ മുഴുവൻ നടപടിക്രമങ്ങളും പരിശോധിച്ച് വിജിലൻസ് അന്വേഷണം നടത്തണം. ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.

പൊതുവിദ്യാഭ്യാസ മേഖലയിലെ മെറിറ്റും സുതാര്യതയും സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്നും സാധാരണക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ പണത്തിനും രാഷ്ട്രീയ സ്വാധീനത്തിനും മുന്നിൽ അടിയറവയ്ക്കാൻ അനുവദിക്കില്ലെന്നും എ.ഐ.വൈ.എഫ് കുറ്റ്യാടി മണ്ഡലം കമ്മറ്റി യോഗം ആവശ്യപെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ആനന്ദ് എസ് പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സികുട്ടിവ് അംഗം പി.പി.ശ്രീജിത്ത്,മണ്ഡലം സെക്രട്ടറി സുബിൻ ലാൽ .സി തുടങ്ങിയവർ സംസാരിച്ചു.

AIYF’s Kuttiadi mandalam committee has demanded a vigilance probe into alleged irregularities in Plus One admissions at Kuttiadi GHSS. The group also sought an investigation into the reported intervention of the Kuttiadi MLA, alleging that merit was bypassed through special orders.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/392566/kuttiadi-ghss-admission-merit-scam)