---
title: "ടി.അബ്ദുല്ല മുൻഷി അന്തരിച്ചു"
english_title: "T. Abdullah Munshi Passes Away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/393193/t-abdullah-munshi-passes-away"
published_at: "2026-11-25T21:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07034c96d0e_t-abdullah-munshi-passes-away.jpg"
keywords: ["Obituary", "KeralaNews", "ArabicTeacher", "CommunityLeader", "Education"]
---

# ടി.അബ്ദുല്ല മുൻഷി അന്തരിച്ചു

> **Lead Summary:** കക്കട്ടിൽ: അമ്പലക്കുളങ്ങര കായക്കൊടി ടി. അബ്ദുല്ല മുൻഷി അന്തരിച്ചു. 2026 നവംബർ 25 (ജമാദുൽ ആഖിർ 15) ആയിരുന്നു അന്ത്യം. ഭാര്യ: പരേതയായ പാത്തു. മക്കൾ: സാബിറ കെ.പി., സഈദ് കെ.പി. (ബഹ്‌റൈൻ), സാജിദ് (ഖത്തർ), സാലിം (ഖത്തർ). മരുമക്കൾ: പരേതനായ ദാവൂദ് കരിയാട്, മൈമൂനത്ത് (വെള്ളൂർ), താഹിറ (ആവോലം), ഹാജറ (ചെറുമോത്ത്).

## Article Content

കക്കട്ടിൽ: അമ്പലക്കുളങ്ങര കായക്കൊടി ടി. അബ്ദുല്ല മുൻഷി അന്തരിച്ചു. 2026 നവംബർ 25 (ജമാദുൽ ആഖിർ 15) ആയിരുന്നു അന്ത്യം. ഭാര്യ: പരേതയായ പാത്തു. മക്കൾ: സാബിറ കെ.പി., സഈദ് കെ.പി. (ബഹ്‌റൈൻ), സാജിദ് (ഖത്തർ), സാലിം (ഖത്തർ). മരുമക്കൾ: പരേതനായ ദാവൂദ് കരിയാട്, മൈമൂനത്ത് (വെള്ളൂർ), താഹിറ (ആവോലം), ഹാജറ (ചെറുമോത്ത്).

മൊകേരി കോവുകുന്ന് സ്കൂൾ, പയ്യോളി തുറയൂർ ഗവൺമെന്റ് യു.പി. സ്കൂൾ, കീഴൂർ ഗവൺമെന്റ് യു.പി. സ്കൂൾ, തച്ചംകുന്ന് യു.പി. സ്കൂൾ, വടക്കുംപാട് സ്കൂൾ, തൂണേരി കണ്ണങ്കൈ എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ അറബിക് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണങ്കൈ എൽ.പി. സ്കൂളിൽ 17 വർഷത്തോളം അധ്യാപകനായി പ്രവർത്തിച്ചു.

അവിടെനിന്ന് വിരമിച്ച ശേഷം ഭൂമിവാതുക്കൽ സെക്കൻഡറി മദ്രസ, വെള്ളിയോട് ഹയർ സെക്കൻഡറി മദ്രസ (നിബ്രാസുൽ ഇസ്‌ലാം) എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.

അമ്പലക്കുളങ്ങര മഹല്ല് കമ്മിറ്റി സെക്രട്ടറിയായും വൈസ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം, അറിയപ്പെടാതെ പോയ മികച്ചൊരു ഗായകൻ കൂടിയായിരുന്നു.

അധ്യാപന, മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം നാടിന് വലിയ നഷ്ടമാണ്.

T. Abdullah Munshi, a respected Arabic teacher and community figure from Ambalakkulangara Kayakkodi, has died. He served in several schools and later at madrasas, leaving a lasting mark on educational, religious and social life in the region.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/393193/t-abdullah-munshi-passes-away)