രോഗിക്ക് ഒപ്പമെത്തിയയാളിൻ്റെ ബൈക്ക് മോഷ്ടിച്ചു; കൈവേലി സ്വദേശി യുവാവ് അറസ്റ്റിൽ

രോഗിക്ക് ഒപ്പമെത്തിയയാളിൻ്റെ ബൈക്ക് മോഷ്ടിച്ചു; കൈവേലി സ്വദേശി യുവാവ് അറസ്റ്റിൽ
Oct 8, 2021 07:02 AM | By Vyshnavy Rajan

കുറ്റ്യാടി : രോഗിക്ക് കൂട്ടിരിപ്പിനെത്തിയയാളിൻ്റെ ബൈക്ക് മോഷ്ടിച്ചു. കൈവേലി സ്വദേശി യുവാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് വളപ്പിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചുകടത്തുന്നതിനിടയിലാണ് യുവാക്കളായ രണ്ട് മോഷ്ടാക്കളെ എലത്തൂർ പോലീസ് പിടികൂടിയത്.

കൈവേലി കുമ്പള ചോലയിലെ ‘സുധാലയം വീട്ടിൽ’ ജെ.എസ്. ജിസുൻ (22), വാണിമേൽ കരുകുളത്തെ നെടുവിലംകണ്ടിവീട്ടിൽ രാഹുൽ (19) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ 3.45-ഓടെ തലക്കുളത്തൂർ പറമ്പത്ത് അങ്ങാടിയിൽ പട്രോളിങ് നടത്തുന്നതിനിടയിലാണ് മോഷ്ടാക്കൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയതിനെത്തുടർന്ന് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരന്റെ ബൈക്കാണ് മോഷ്ടാക്കൾ കവർന്നത്.

മറ്റ് മോഷണസംഘവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് പേലീസ് പരിശോധിക്കുന്നുണ്ട്. എലത്തൂർ പ്രിൻസിപ്പൽ എസ്.ഐ. കെ.ആർ. രാജേഷ് കുമാർ. എസ്.ഐ. കെ. രാജീവ്, സിവിൽ പോലീസ് ഓഫീസർ സന്തോഷ്, ഹോം ഗാർഡ് ബാബു പെരുന്തുരുത്തി എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി.

The bike of the person who accompanied the patient was stolen; Kaiveli youth arrested

Next TV

Related Stories
കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

Oct 14, 2021 07:35 AM

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി...

Read More >>
പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

Oct 13, 2021 09:30 PM

പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 22 ബ്ലോക്കിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതി കുന്നുമ്മൽ...

Read More >>
സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

Oct 11, 2021 08:46 AM

സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം. മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ ജന്മദിനത്തിൽ സ്നേഹാദരവ് ഏറ്റുവാങ്ങി...

Read More >>
വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌

Oct 11, 2021 06:24 AM

വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌

ഊരത്ത് എടക്കാട് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം...

Read More >>
ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം

Oct 10, 2021 10:14 AM

ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ 1500, 800 മീറ്റർ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഷേജിനയ്ക്ക് ഒന്നാംസ്ഥാനം....

Read More >>
Top Stories