കുറ്റ്യാടി : പതിനഞ്ചുവർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന തീരുമാനം റദ്ദാക്കുക, പൊളിക്കുന്ന വാഹനങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക, ഇന്ധനവില വർധന തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ വ്യവസായ സംരക്ഷണ സമിതിയും ഐക്യ ട്രേഡ് യൂണിയനും ചേർന്ന് ധർണ നടത്തി.
ഐ.എൻ.ടി.യു.സി. നിേയാജക മണ്ഡലം പ്രസിഡന്റ് കെ.പി. കരുണൻ ഉദ്ഘാടനംചെയ്തു.
ഇ.ടി.പി. ഇബ്രാഹിം അധ്യക്ഷനായി. സി.കെ. സതീശൻ, ബാപ്പറ്റ അലി, സജിത്ത് കായക്കൊടി, ആയാടത്തിൽ പ്രേമൻ, രവി നമ്പ്യേലത്ത്, വി.എൻ. രാജീവൻ, വി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു.
Also read:
എ ഐ ക്യാമറ; കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
ടൗണിൽ നടന്ന പ്രകടനത്തിന് പി.പി. ദിനേശൻ, പി.പി. കുഞ്ഞമ്മത്, കെ.സി. റഫീഖ് എന്നിവർ നേതൃത്വംനൽകി.
Do not disassemble vehicles ; United Trade Union protest dharna in Kuttyadi