---
title: "ജൂവലറി തട്ടിപ്പ് ചുരുളഴിയുന്നു; സബീലിയും, ഹമീദിനെയും ചോദ്യം ചെയ്തത് തുടരുന്നു "
english_title: "Jewelry fraud is on the rise; Sabeeli and Hamid continue to be questioned"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/428/jewelry-fraud-is-on-the-rise-sabeeli-and-hamid-continue-to-be-questioned"
published_at: "2021-09-29T10:01:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6153eca6dd86d_gold palace.jpg"
keywords: []
---

# ജൂവലറി തട്ടിപ്പ് ചുരുളഴിയുന്നു; സബീലിയും, ഹമീദിനെയും ചോദ്യം ചെയ്തത് തുടരുന്നു 

> **Lead Summary:** **കുറ്റ്യാടി : **ന്യൂ ഗോൾഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ ആദ്യ ഘട്ട ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും. അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന ആദ്യഘട്ടം ഇതോടെ പൂർത്തിയാകും .

## Article Content

**കുറ്റ്യാടി : **ന്യൂ ഗോൾഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ ആദ്യ ഘട്ട ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും. അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന ആദ്യഘട്ടം ഇതോടെ പൂർത്തിയാകും .

തട്ടിപ്പിൻ്റെ ചുരുളഴിക്കുന്ന മൊഴികൾ പൊലീസിന് ഇതിനകം ലഭിച്ച് കഴിഞ്ഞു. റിമാൻഡിൽ കഴിയുന്ന മാനേജിങ് പാർട്‌ണർമാരായ ടി. സബീൽ, സി.കെ. ഹമീദ് എന്നിവരെ അന്വേഷണസംഘം ഇന്നലെ ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ഇവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/428/jewelry-fraud-is-on-the-rise-sabeeli-and-hamid-continue-to-be-questioned)