കുറ്റ്യാടി : വിവിധ സാങ്കേതിക കാരണങ്ങളാൽ ,നിർമ്മാണം പാതിവഴിയിൽ ആയി , ധാരാളം പരിമിതികൾക്കുള്ളിൽ നിലനിൽക്കുന്ന കുന്നുമ്മൽ കമ്യൂണിറ്റി ഹാൾ നവീകരിക്കുന്നു.
തദ്ദേശ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ,കുന്നുമ്മൽ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ,കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് ,വിവിധ ജനപ്രതിനിധികൾ ,
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുൻപ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ പ്രവൃത്തിയുടെ സാങ്കേതിക കുരുക്കുകൾ തീർക്കുകയും പൂർത്തീകരണ പ്രവർത്തിയുമായി മുന്നോട്ടു പോകുന്നതിനായുള്ള തീരുമാനം ഉണ്ടാകുകയും ചെയ്തതായി കെ.പി കുഞ്ഞമ്മദ് കുട്ടി .എം എൽ എ അറിയിച്ചു.
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം അനുവദിക്കുന്നതിലൂടെ ആധുനികരീതിയിൽ കെട്ടിട നിർമ്മാണം പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കും.
Half a crore allotted; Kunnummal Community Hall building will be beautified - KP Kunhammath Kutty Master MLA