---
title: "സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വേദി"
english_title: "Demart Hypermarket Inauguration Venue to lend a hand in palliative care"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/44551/demart-hypermarket-inauguration-venue-to-lend-a-hand-in-palliative-care"
published_at: "2022-05-23T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b9c7e54f3c_Untitled-1.jpg"
keywords: []
---

# സാന്ത്വന പരിചരണത്തിന് കൈത്താങ്ങായി ഡേമാർട്ട് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന വേദി

> **Lead Summary:** **കക്കട്ടിൽ : **ഡേമാർട്ട് ഹൈപ്പർമാർക്കറ്റിൻ്റെ കുളങ്ങരത്തെ ഷോറും ഉദ്ഘാടന വേദി സാന്ത്വന പരിചരണത്തിന് കൈത്താങ്ങിൻ്റെ വേദിയായി.

## Article Content

**കക്കട്ടിൽ : **ഡേമാർട്ട് ഹൈപ്പർമാർക്കറ്റിൻ്റെ കുളങ്ങരത്തെ ഷോറും ഉദ്ഘാടന വേദി സാന്ത്വന പരിചരണത്തിന് കൈത്താങ്ങിൻ്റെ വേദിയായി.

സ്‌നേഹ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് 10 വീൽ ചെയറുകൾ നൽകിയ വേദിയിൽ നിർധന രോഗികൾക്ക് മരുന്നു വാങ്ങാനുള്ള സഹൃദയ സാംസ്കാരിക വേദിയുടെ ധനസമാഹരണത്തിനുള്ള ഫണ്ടിലേക്കും ചെയർമാൻ സി. മുഹമ്മദലി, മാനേജിങ്ങ് പാർട്ണർ വാഴാട്ട് മുസ്തഫ എന്നിവർ ചേർന്ന് ഫണ്ട് കൈമാറി.

സൂപ്പി നരിക്കാട്ടേരി, കെ.കെ അബ്ദുറഹ്മാൻ ഹാജി, കെ. കണ്ണൻ, സി.കെ ഖാസിം, പി.കെ റഷീദ്, ഇ.പ്രേംകുമാർ, പി.എം അഷ്‌റഫ് പങ്കെടുത്തു. ഹൈപ്പർ മാർക്കറ്റിൻ്റെ പതിനെട്ടാമത്തെ ഷോറൂം ചെയർമാൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/44551/demart-hypermarket-inauguration-venue-to-lend-a-hand-in-palliative-care)