സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം
Oct 11, 2021 08:46 AM | By Susmitha Surendran

 കുറ്റ്യാടി : ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം. മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ ജന്മദിനത്തിൽ സ്നേഹാദരവ് ഏറ്റുവാങ്ങി ആണ്ടി പുന്നത്തോട്ടം.

ചങ്ങമ്പുഴക്കവിതകളെ സ്നേഹിക്കുകയും അതുപ്രകാരം കവിതകൾ എഴുതുകയും പുസ്തകങ്ങൾ പ്രസദ്ധീകരിക്കുകയും ചെയ്ത വ്യക്തിയാണ് നടുപ്പൊയിൽ സ്വദേശിയായ ഇദ്ദേഹം. മൊകേരി അങ്ങാടിയിൽ ദീർഘകാലം പലചരക്കുകച്ചവടം നടത്തിയ ആണ്ടി, പ്രദേശത്തെ ചങ്ങമ്പുഴക്കവിതകളുടെ പ്രചാരകൻകൂടിയായിരുന്നു.

ഗ്രാമീണകൂട്ടായ്മകളിലെ കവിയരങ്ങുകളിൽ സജീവമായിരുന്ന ഇദ്ദേഹം ഇപ്പോഴും കവിതാരചനയിൽ വ്യാപൃതനാണ്. കുറ്റ്യാടി മേഖലയിൽ ചങ്ങമ്പുഴയ്ക്ക് സ്മാരകം നിർമിക്കാൻ ഒരുപാട് ശ്രമങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

ചങ്ങമ്പുഴക്കവിതകളെ ഇത്രമേൽ ഇഷ്ടപ്പെടുന്ന ആണ്ടി പുന്നത്തോട്ടത്തിനെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു.

Love to Andy Punnathottam who lived through Changampuzha poems

Next TV

Related Stories
Top Stories










News Roundup