---
title: "ലോക പുകയിലരഹിത ദിനാചരണം: ഉപന്യാസ രചന, ഡിജിറ്റല്‍ പോസ്റ്റര്‍, റീല്‍സ് മത്സരങ്ങള്‍ "
english_title: "World No Tobacco Day: Essay Writing, Digital Poster, Reels Competition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/45472/world-no-tobacco-day-essay-writing-digital-poster-reels-competition"
published_at: "2022-05-27T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291049c126e8_tobacco.jpg"
keywords: []
---

# ലോക പുകയിലരഹിത ദിനാചരണം: ഉപന്യാസ രചന, ഡിജിറ്റല്‍ പോസ്റ്റര്‍, റീല്‍സ് മത്സരങ്ങള്‍ 

> **Lead Summary:** **കുറ്യാടി:** ലോക പുകയിലരഹിത ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംസ്ഥാനതലത്തില്‍ നടത്തുന്ന ഉപന്യാസ രചന, റീല്‍സ്, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരങ്ങള്‍ നടത്തുന്നു. ഉപന്യാസരചനാ മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

## Article Content

**കുറ്യാടി:** ലോക പുകയിലരഹിത ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംസ്ഥാനതലത്തില്‍ നടത്തുന്ന ഉപന്യാസ രചന, റീല്‍സ്, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരങ്ങള്‍ നടത്തുന്നു. ഉപന്യാസരചനാ മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

'പുകയിലയും പരിസ്ഥിതി ആഘാതവും' എന്ന വിഷയത്തില്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള 400 വാക്കുകളില്‍ കവിയാത്ത എഴുതി തയ്യാറാക്കിയ രചനകള്‍ സ്‌കാന്‍ ചെയ്തോ ഫോട്ടോ എടുത്തോ മെയില്‍ ചെയ്യേണ്ടതാണ്. പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടേയോ രക്ഷിതാവിന്റെയോ സാക്ഷ്യപത്രം എന്നിവ രചനയോടൊപ്പം സമര്‍പ്പിക്കണം.

ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും, പ്രോത്സാഹനമായി രണ്ടു പേര്‍ക്ക് 1000 രൂപ വീതവും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും. റീല്‍സ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. 'പുകയിലയും കാലാവസ്ഥാ വ്യതിയാനവും ' എന്ന വിഷയത്തില്‍ 30 സെക്കന്‍ഡില്‍ കവിയാത്ത റീല്‍സ് മത്സരാര്‍ഥിയുടെ പേര്, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അയക്കുക.

ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 15000, 10000, 7500 രൂപയും പ്രോത്സാഹനമായി രണ്ടുപേര്‍ക്ക് 2500 രൂപ വീതവും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും. ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനും പ്രായ പരിധിയില്ല.'പുകയിലയും പരിസ്ഥിതി ആഘാതവും' എന്ന വിഷയത്തില്‍ ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ 3 എംബിയില്‍ കവിയാത്ത ഡിജിറ്റല്‍ പോസ്റ്ററുകളാണ് അയക്കേണ്ടത്.

ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10000, 7500, 5000 രൂപയും പ്രോത്സാഹനമായി രണ്ടുപേര്‍ക്ക് 1000 രൂപ വീതവും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും. സമ്മാനാര്‍ഹമായ റീലുകളുടെയും ഡിജിറ്റല്‍ പോസ്റ്ററുകളുടെയും ഉടമസ്ഥാവകാശം ആരോഗ്യ കുടുംബക്ഷേമ വകുപ്പിനായിരിക്കും.

രചനകള്‍ അയക്കേണ്ട ഇ- മെയില്‍ വിലാസം: notobaccoday2022@gmail.com. അവസാന തീയതി: 2022 ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 9447472562, 9447031057

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/45472/world-no-tobacco-day-essay-writing-digital-poster-reels-competition)