---
title: "സുരേഷിൻ്റെ സംസ്ക്കാരം ഇന്ന് ; കായക്കൊടിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു "
english_title: "Suresh's culture today; The worker died after falling from the second floor of the house in Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/45722/sureshs-culture-today-the-worker-died-after-falling-from-the-second-floor-of-the-house-in-kayakodi"
published_at: "2022-05-29T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292cde087a69_suresh.jpg"
keywords: []
---

# സുരേഷിൻ്റെ സംസ്ക്കാരം ഇന്ന് ; കായക്കൊടിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കായക്കൊടിയിൽ നിർമാണ ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് നിർമാണ തൊഴിലാളി മരിച്ചു. കായക്കൊടി ആക്കൽ വാഴക്കൽ സുരേഷാ ണ് മരിച്ചത്.

## Article Content

**കുറ്റ്യാടി: **കായക്കൊടിയിൽ നിർമാണ ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് നിർമാണ തൊഴിലാളി മരിച്ചു. കായക്കൊടി ആക്കൽ വാഴക്കൽ സുരേഷാ ണ് മരിച്ചത്.

ശനിയാഴ്ച പകൽ രണ്ടു മണിക്ക് കായക്കൊടി പൂത്തറയിലെ വീടിന്റെ രണ്ടാം നിലയിലെ കോൺക്രീറ്റ് ജോലിക്കിടെ കുത്തും പലകയും എടുത്തുമാറ്റുമ്പോൾ കാൽവഴുതി താഴെ വീഴുകയായിരുന്നു. ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഞയറാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: പ്രജിത. മക്കൾ: ആകാശ് (കോയമ്പത്തൂർ എം.ബി. എ. വിദ്യാർഥി) ആദർശ്, അമ്പിളി (വിദ്യാർഥിനി കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ)അച്ഛൻ: വാഴക്കൽ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്.അമ്മ: പരേതയായ ലക്ഷ്മിഅമ്മ.സഹോദരങ്ങൾ: സുധ, പരേതയായ ഗീത.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/45722/sureshs-culture-today-the-worker-died-after-falling-from-the-second-floor-of-the-house-in-kayakodi)