---
title: "മതസൗഹാർദം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കണം - മുനവ്വറലി ശിഹാബ് തങ്ങൾ"
english_title: "Religious harmony should be kept as the apple of the eye - Munawwarli Shihab Thangal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/45947/religious-harmony-should-be-kept-as-the-apple-of-the-eye-munawwarli-shihab-thangal"
published_at: "2022-05-30T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294252a14069_MUNAVVARALI THABGAL.jpg"
keywords: []
---

# മതസൗഹാർദം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കണം - മുനവ്വറലി ശിഹാബ് തങ്ങൾ

> **Lead Summary:** **വേളം:** മതസൗഹാർദം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കാൻ കേരളീയസമൂഹം ബാധ്യസ്ഥരാണെന്ന് യൂത്ത് ലീഗ് സംസ്ഥാനപ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

## Article Content

**വേളം:** മതസൗഹാർദം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കാൻ കേരളീയസമൂഹം ബാധ്യസ്ഥരാണെന്ന് യൂത്ത് ലീഗ് സംസ്ഥാനപ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

വേളം ചോയിമഠത്ത് മുസ്‌‍ലിംലീഗ് കമ്മിറ്റി നിർമ്മിച്ച ലീഗ് സെൻറർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച്. മഹമൂദ് ഹാജി അധ്യക്ഷനായി. സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡൻറ് പി.എം.എ. സലാം പ്രഭാഷണം നടത്തി.

ഷിബു മീരാൻ, പി. അമ്മദ്, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ഡോ. അബ്ദുസമദ് തച്ചോളി, കെ.സി. ബാബു, ടി.കെ. അബ്ദുൾ കരീം, പി.എം. അബൂബക്കർ, കെ.ടി. അബ്ദുറഹ്മാൻ, ഹാരിസ് മുറിച്ചാണ്ടി, ചുണ്ടയിൽ മൊയ്തുഹാജി, കെ. അഹമ്മദ് ഹാജി, കെ.സി. മുജീബ് റഹ്മാൻ, മുന്നൂൽ മമ്മു ഹാജി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/45947/religious-harmony-should-be-kept-as-the-apple-of-the-eye-munawwarli-shihab-thangal)