---
title: "വെച്ചുവിളമ്പിയ അമ്മയ്ക്ക്... ശാന്തയ്ക്ക്‌ ആദരവും യാത്രയയപ്പും     "
english_title: "Respect and farewell to Shanta"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/46182/respect-and-farewell-to-shanta"
published_at: "2022-05-31T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629586c26f2f1_shanta.jpg"
keywords: []
---

# വെച്ചുവിളമ്പിയ അമ്മയ്ക്ക്... ശാന്തയ്ക്ക്‌ ആദരവും യാത്രയയപ്പും     

> **Lead Summary:** **കുറ്റ്യാടി : **നിരവധി തലമുറയിലെ അനേകായിരങ്ങൾക്ക് വെച്ചുവിളമ്പിയ അമ്മയ്ക്ക് വിദ്യാലയത്തിൻ്റെ ആദരവ്. നിട്ടൂർ എം.എൽ.പി. സ്കൂൾ പാചകത്തൊഴിലാളി തുമ്പക്കുന്നത്ത് ശാന്തയ്ക്ക്‌ സ്നേഹോഷ്മള യാത്രയയപ്പ് നൽകി.

## Article Content

**കുറ്റ്യാടി : **നിരവധി തലമുറയിലെ അനേകായിരങ്ങൾക്ക് വെച്ചുവിളമ്പിയ അമ്മയ്ക്ക് വിദ്യാലയത്തിൻ്റെ ആദരവ്. നിട്ടൂർ എം.എൽ.പി. സ്കൂൾ പാചകത്തൊഴിലാളി തുമ്പക്കുന്നത്ത് ശാന്തയ്ക്ക്‌ സ്നേഹോഷ്മള യാത്രയയപ്പ് നൽകി.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ പൊന്നാടയണിയിച്ച് ആദരിച്ചു. വാർഡംഗം മേപ്പള്ളി പൊയിൽ അബ്ദുൾ കരീം അധ്യക്ഷനായി.

സ്കൂൾ പ്രധാനാധ്യാപകൻ ജി.കെ. വരുൺ കുമാർ, പി.ടി.എ. പ്രസിഡൻറ് ചൊവ്വാളി ഗിരീഷ്, ബി. മുഷ്താഖ് അഹമ്മദ്, സവാദ് പൂമുഖം, എം.എ. അലി, പി.ടി. അബ്ദുറഹ്‌മാൻ മുസ്‌ല്യാർ, ഒ.ടി. മൊയ്തു ഹാജി, സമീർ പൂമുഖം, കെ.വി. സറീന, വി.എം. സുജാത, വി.പി. ഹമീദ് ഹാജി, കെ. നസ്റിൻ, എം.കെ. റഹ്‌മത്ത്, സി. സീമ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/46182/respect-and-farewell-to-shanta)