---
title: "വന്യമൃഗശല്യം; നിയമം പൊളിച്ചെഴുതണമെന്ന് കേരള കോൺഗ്രസ് (എം) "
english_title: "Wildlife disturbance; Kerala Congress (M) wants law to be scrapped"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/47080/wildlife-disturbance-kerala-congress-m-wants-law-to-be-scrapped"
published_at: "2022-06-04T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629afbac0b9ce_Untitled-1.jpg"
keywords: []
---

# വന്യമൃഗശല്യം; നിയമം പൊളിച്ചെഴുതണമെന്ന് കേരള കോൺഗ്രസ് (എം) 

> **Lead Summary:** **കുറ്റ്യാടി : **വന്യമൃഗ സംരക്ഷണനിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി കുറ്റ്യാടി ഫോറസ്റ്റ് ഓഫിസിനുമുന്നിൽ നടത്തിയ ധർണ നടത്തി.

## Article Content

**കുറ്റ്യാടി : **വന്യമൃഗ സംരക്ഷണനിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി കുറ്റ്യാടി ഫോറസ്റ്റ് ഓഫിസിനുമുന്നിൽ നടത്തിയ ധർണ നടത്തി.

ജില്ലാപ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി ഞെഴുകുംകാട്ടിൽ അധ്യക്ഷനായി.

ജില്ലാ ജനറൽ സെക്രട്ടറിമാരായ ആന്റണി ഈരൂരി, ബോബി മൂക്കൻതോട്ടം, സംസ്ഥാന കമ്മിറ്റി അംഗം റോബിറ്റ് പുതുക്കുളങ്ങര, ജെയിൻ ചൂരപ്പൊയ്ക, ബാബു കുന്നിപ്പറമ്പിൽ, ബേബി കറുകമലിൽ, തോമസ് കടത്തൽകുന്നേൽ, രാജൻ പാറേമ്മൽ, കെ.സി. സെബാസ്റ്റ്യൻ, സാലി സജി, സ്കറിയ കണിപറമ്പിൽ ഒ.പി. ഹരീശൻ, ഫിലിപ്പ് ചുരപ്പൊയ്ക, ജോബി വാതപ്പള്ളി, മഹേഷ്‌ പയ്യട എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/47080/wildlife-disturbance-kerala-congress-m-wants-law-to-be-scrapped)