---
title: "കുറ്റ്യാടി ബൈപ്പാസ്; സാമൂഹ്യ ആഘാതപഠനം ഉടൻ ആരംഭിക്കും"
english_title: "Kuttyadi Bypass; Social impact assessment will begin soon"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/47083/kuttyadi-bypass-social-impact-assessment-will-begin-soon"
published_at: "2022-06-04T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629affb03bcc2_kuttyadi.jpg"
keywords: []
---

# കുറ്റ്യാടി ബൈപ്പാസ്; സാമൂഹ്യ ആഘാതപഠനം ഉടൻ ആരംഭിക്കും

> **Lead Summary:** **കുറ്റ്യാടി : **ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി സാമൂഹ്യ ആഘാത പഠനം നടത്താനുള്ള ഏജൻസിയെ തിരഞ്ഞെടുത്തു. ടെൻഡറിൽ പങ്കെടുത്ത രാജഗിരി ഔട്ട് റീച്ച്, എറണാകുളം എന്ന സ്ഥാപനത്തെ ആണ് തെരഞ്ഞെടുത്തത്.

## Article Content

**കുറ്റ്യാടി : **ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി സാമൂഹ്യ ആഘാത പഠനം നടത്താനുള്ള ഏജൻസിയെ തിരഞ്ഞെടുത്തു. ടെൻഡറിൽ പങ്കെടുത്ത രാജഗിരി ഔട്ട് റീച്ച്, എറണാകുളം എന്ന സ്ഥാപനത്തെ ആണ് തെരഞ്ഞെടുത്തത്.

215 ആർ സ്ഥലമാണ് കുറ്റ്യാടി ബൈപ്പാസ് നിർമ്മാണത്തിനായി അക്വയർ ചെയ്യുന്നത്.

ഏജൻസി തെരഞ്ഞെടുപ്പ് നടന്നതോടെ ലാൻഡ് അക്വിസിഷൻ പ്രവർത്തികൾ അതിവേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിയുടെ പുതിയ നിരക്ക് പ്രകാരമുള്ള ഡിപിആർ കിഫ്ബിയുടെ പരിശോധനയിലാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/47083/kuttyadi-bypass-social-impact-assessment-will-begin-soon)