---
title: "2.41 കോടി; വില്ല്യാപ്പള്ളി - ആയഞ്ചേരി റോഡ് പ്രവർത്തി ടെൻഡർ നടപടികളിലേക്ക് "
english_title: "2.41 crore; Villappally - Ayancherry road work to tender process"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/47451/241-crore-villappally-ayancherry-road-work-to-tender-process"
published_at: "2022-06-06T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629dad19c3995_villyappalli.jpg"
keywords: []
---

# 2.41 കോടി; വില്ല്യാപ്പള്ളി - ആയഞ്ചേരി റോഡ് പ്രവർത്തി ടെൻഡർ നടപടികളിലേക്ക് 

> **Lead Summary:** **കുറ്റ്യാടി : **വില്ല്യാപ്പള്ളി - ആയഞ്ചേരി റോഡ് പ്രവർത്തി ടെൻഡർ നടപടികളിലേക്ക് കടന്നതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു. നാല് വർഷങ്ങൾക്കു മുൻപ് നാലു കോടി രൂപ അനുവദിച്ചെങ്കിലും ഭാഗികമായി മാത്രം പൂർത്തീകരിച്ച അവസ്ഥയിലായിരുന്ന വില്യാപ്പള്ളി ആയഞ്ചേരി റോഡ് ആധുനിക രീതിയിൽ പരിഷ്കരിക്കുന്നു.

## Article Content

**കുറ്റ്യാടി : **വില്ല്യാപ്പള്ളി - ആയഞ്ചേരി റോഡ് പ്രവർത്തി ടെൻഡർ നടപടികളിലേക്ക് കടന്നതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു. നാല് വർഷങ്ങൾക്കു മുൻപ് നാലു കോടി രൂപ അനുവദിച്ചെങ്കിലും ഭാഗികമായി മാത്രം പൂർത്തീകരിച്ച അവസ്ഥയിലായിരുന്ന വില്യാപ്പള്ളി ആയഞ്ചേരി റോഡ് ആധുനിക രീതിയിൽ പരിഷ്കരിക്കുന്നു.

വില്യാപ്പള്ളിയിൽ നിന്നും 1.65 കി.മി. മുതൽ 4.0 കി.മിവരെയുള്ള ഭാഗമാണ് ബിഎംബിസി നിലവാരത്തിൽ പരിഷ്കരിക്കാൻ പോകുന്നത്. ആകെ റോഡിൻറെ നീളം 5.325 കി.മീ ആണ് . നിലവിൽ ടാർ ചെയ്ത ഭാഗത്തിന്റെ വീതി ശരാശരി 3.80 മീ മാത്രമാണ്.

ഇത് 5.5 മീറ്ററാക്കി വീതി കൂടിയാണ് റോഡ് പരിഷ്കരണം നടപ്പിലാക്കുക. ഈ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക 2.41 കോടിയാണ്. ദീർഘകാലമായുള്ള സാങ്കേതിക കുരുക്കുകൾ തീർപ്പാക്കുന്നത് വഴി വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെയും ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെയും നൂറുകണക്കിന് ജനങ്ങളുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.

റോഡ് നിർമ്മാണ പ്രശ്നം പരിഹരിക്കാൻ വേണ്ടി സഹകരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും,ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/47451/241-crore-villappally-ayancherry-road-work-to-tender-process)