---
title: "വർഗീയ ശക്തികൾ ജനങ്ങളുടെ ശത്രുക്കൾ - അഡ്വ.കെ കെ സമദ് "
english_title: "Communal forces are the enemies of the people - Adv. KK Samad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/47762/communal-forces-are-the-enemies-of-the-people-adv-kk-samad"
published_at: "2022-06-07T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f8dc201ede_aiyf.jpg"
keywords: []
---

# വർഗീയ ശക്തികൾ ജനങ്ങളുടെ ശത്രുക്കൾ - അഡ്വ.കെ കെ സമദ് 

> **Lead Summary:** **കുറ്റ്യാടി : **ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ശക്തികൾ ജനങ്ങളുടെ ശത്രുക്കളാണെന്ന് എഐ വൈ എഫ് സംസ്ഥാന ജോ.സെക്രട്ടറി അഡ്വ.കെ കെ സമദ് പറഞ്ഞു. മനുഷ്യരെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് ആർ എസ് എസും എസ് ഡി പി ഐയും കേരളത്തിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

## Article Content

**കുറ്റ്യാടി : **ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ശക്തികൾ ജനങ്ങളുടെ ശത്രുക്കളാണെന്ന് എഐ വൈ എഫ് സംസ്ഥാന ജോ.സെക്രട്ടറി അഡ്വ.കെ കെ സമദ് പറഞ്ഞു. മനുഷ്യരെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് ആർ എസ് എസും എസ് ഡി പി ഐയും കേരളത്തിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഇത്തരം നീക്കങ്ങളെ മതേതര കേരളം ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനും വർഗീയതയ്ക്കുമെതിരെ എ ഐ വൈ എഫ് നേതൃത്വത്തിൽ കുറ്റ്യാടിയിൽ സംഘടിപ്പിച്ച സെക്കുലർ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് അഡ്വ. കെ പി ബിനൂപ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, അഡ്വ.പി ഗവാസ്, ശ്രീജിത്ത് മുടപ്പിലായി, അഭിജിത്ത് കോറോത്ത്, പി പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/47762/communal-forces-are-the-enemies-of-the-people-adv-kk-samad)