---
title: "ആടിവാ കാറ്റെ; പുറം ലോകത്തെ കാറ്റും വെളിച്ചവും ആസ്വദിച്ച് അവർ മതിമറന്നു"
english_title: "They were mesmerized by the wind and light of the outside world"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/48100/they-were-mesmerized-by-the-wind-and-light-of-the-outside-world"
published_at: "2022-06-09T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1fcaf31bdd_old_people.jpg"
keywords: []
---

# ആടിവാ കാറ്റെ; പുറം ലോകത്തെ കാറ്റും വെളിച്ചവും ആസ്വദിച്ച് അവർ മതിമറന്നു

> **Lead Summary:** **കുറ്റ്യാടി : ** ആടിവാ കാറ്റെ... പാടി വാ കാറ്റെ പാട്ടിൻ്റെ താളത്തിൽ പുറം ലോകത്തെ കാറ്റും വെളിച്ചവും ആസ്വദിച്ച് അവർ മതിമറന്നു. കിടപ്പുരോഗികളുടെ സംഗമത്തിൽ കാണാൻ കഴിഞ്ഞത് നന്മയുടെയും കാരുണ്യത്തിന്റെയും സന്തോഷത്തിന്റെയും നല്ലൊരുനാൾ.

## Article Content

**കുറ്റ്യാടി : ** ആടിവാ കാറ്റെ... പാടി വാ കാറ്റെ പാട്ടിൻ്റെ താളത്തിൽ പുറം ലോകത്തെ കാറ്റും വെളിച്ചവും ആസ്വദിച്ച് അവർ മതിമറന്നു. കിടപ്പുരോഗികളുടെ സംഗമത്തിൽ കാണാൻ കഴിഞ്ഞത് നന്മയുടെയും കാരുണ്യത്തിന്റെയും സന്തോഷത്തിന്റെയും നല്ലൊരുനാൾ.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ വേളം എം.എം. പാർക്കിൽ നടന്ന കിടപ്പുരോഗികളുടെ സംഗമമാണ് അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ചത്. ബ്ലോക്കിനു കീഴിലെ ഏഴ് പഞ്ചായത്തുകളിലെ കിടപ്പുരോഗികളാണ് സംഗമത്തിൽ പങ്കാളികളായത്.

പാർക്കിനോട് ചേർന്ന കുറ്റ്യാടിപ്പുഴയിൽ ബോട്ട് സവാരി നടത്തിയും പാട്ടുപാടിയും കഥപറഞ്ഞും മറ്റ് വിനോദപരിപാടികളിൽ മുഴുകിയും ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയതൊക്കെയും ഇവർ അനുഭവിക്കുകയായിരുന്നു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി സംഗമയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി ആർ.എം.ഒ. ഡോ. പി.കെ. ഷാജഹാൻ, ഡോ. അമൽജ്യോതി, ബ്ലോക്ക് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, ലീബ സുനിൽ, എം.പി. കുഞ്ഞിരാമൻ, കെ.ഒ. ദിനേശൻ, കെ.സി. മുജീബ് റഹ്മാൻ, കെ. കൈരളി, കെ.കെ. ഷമീന, വഹീദ അരീക്കൽ, ഗീത രാജൻ, അബ്ദുൾ സലാം, മിനി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/48100/they-were-mesmerized-by-the-wind-and-light-of-the-outside-world)