---
title: "‘വീടകം’ അതിജീവനത്തിന്റെ ആവേശവുമായി ജനങ്ങളിലേക്ക് "
english_title: "‘Home’ to people with the excitement of survival"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/48103/home-to-people-with-the-excitement-of-survival"
published_at: "2022-06-09T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1ff0a35f28_Untitled-1.jpg"
keywords: []
---

# ‘വീടകം’ അതിജീവനത്തിന്റെ ആവേശവുമായി ജനങ്ങളിലേക്ക് 

> **Lead Summary:** **കുറ്റ്യാടി : **കോവിഡ് മഹാമാരിയിൽ പൂട്ടിയ ഇടങ്ങൾ വീണ്ടും തുറന്നുകിട്ടിയപ്പോൾ അതിജീവനത്തിന്റെ ആവേശവുമായി ജനസമൂഹത്തിലേക്ക് ബോധവത്കരണ നാടകവുമായി ഇറങ്ങിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർഥിനികൾ.

## Article Content

**കുറ്റ്യാടി : **കോവിഡ് മഹാമാരിയിൽ പൂട്ടിയ ഇടങ്ങൾ വീണ്ടും തുറന്നുകിട്ടിയപ്പോൾ അതിജീവനത്തിന്റെ ആവേശവുമായി ജനസമൂഹത്തിലേക്ക് ബോധവത്കരണ നാടകവുമായി ഇറങ്ങിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർഥിനികൾ.

കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സമഗ്ര വിദ്യാഭ്യാസപദ്ധതിയായ ‘വീ വിൻ’ കൂട്ടായ്മയിലെ ഇരുപത് പെൺകുട്ടികളാണ് ബോധവത്കരണസന്ദേശ നാടകവുമായി നാട്ടിൻപുറങ്ങളിലെ വീട്ടുമുറ്റങ്ങൾ തേടിയെത്തുന്നത്.

‘വീടകം’ എന്ന് പേരിട്ടിരിക്കുന്ന നാടകപര്യടനത്തിലൂടെ സാമൂഹികമാറ്റങ്ങൾ വീടുകളുടെ അകത്തളങ്ങളിൽനിന്നുതന്നെ തുടങ്ങണമെന്ന സന്ദേശമാണ് കുട്ടികൾ സമൂഹത്തിനായി പകർന്നുനൽകുന്നത്.

കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തിന്റെ അകമഴിഞ്ഞ പിന്തുണയോടുകൂടിയാണ് ‘വീ വിൻ’ കൂട്ടായ്മ ഈ നൂതനബോധവത്കരണസങ്കേതം ജനങ്ങളിലെത്തിക്കുന്നത്.

അനുപ്രിയ, ഋതികരാജ്, നീലാംബരി വിനോദ്, സേതുലക്ഷ്മി, ലുലുസഹീർ, സ്നിഗ്ദ്ധ സുരേഷ്, അർച്ചന, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാടകത്തിൽ റിദ, ഇഷ്മ, ദേവികാ പ്രമോദ്, ഋതുവർണ, ആർഷ, നക്ഷത്ര സാജൻ, ദേവ തീർഥ, കെ.എസ്. ദേവിക, ദേവനന്ദ ചന്ദ്രൻ, സി.വി. സ്നിഗ്ദ്ധ, ആർ. നിവേദ്യ തുടങ്ങിയവരും കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു.

കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സമഗ്രവിദ്യാഭ്യാസ പദ്ധതി കോ-ഓർഡിനേറ്റർമാരായ എൻ.പി. പ്രേംരാജ്, കെ.എ. രേഖ എന്നിവരുടെ നേതൃത്വത്തിലാണ് ‘വീടകം’ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/48103/home-to-people-with-the-excitement-of-survival)