---
title: "കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ കുഞ്ഞബ്ദുള്ള മാസ്റ്റർ നിര്യാതനായി"
english_title: "Kuttyadi Constituency Muslim League Vice President MA Kunhabdullah Master has passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/48132/kuttyadi-constituency-muslim-league-vice-president-ma-kunhabdullah-master-has-passed-away"
published_at: "2022-06-10T00:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a23d5ca5c22_death.jpg"
keywords: []
---

# കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ കുഞ്ഞബ്ദുള്ള മാസ്റ്റർ നിര്യാതനായി

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ചേരാപുരം കാക്കുനിയിലെ എം.എ കുഞ്ഞബ്ദുള്ള മാസ്റ്റർ നിര്യാതനായി.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ചേരാപുരം കാക്കുനിയിലെ എം.എ കുഞ്ഞബ്ദുള്ള മാസ്റ്റർ നിര്യാതനായി.

മേപ്പയൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് , പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, ഷാർജ കെഎംസിസി ജില്ലാ സെക്രട്ടറി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ച എം എ കുഞ്ഞബ്ദുല്ല മാസ്റ്റർ വേളം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും 2015 മുതൽ വേളം ഗ്രാമപഞ്ചായത്ത് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ സ്ഥാനവും വഹിച്ചു.

രാഷ്ട്രീയ മത സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കുഞ്ഞബ്ദുള്ള മാസ്റ്റർ ദയ ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യ രക്ഷാധികാരിയും ചേരാപുരം സംയുക്ത മഹല്ല് രക്ഷാധികാരിയും കാരക്കുന്ന് മഹല്ല് വർക്കിംഗ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചു വരികയായിരുന്നു. മയ്യിത്ത് നിസ്കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 8:30 കരക്കുന്ന് മസ്ജിദ്.

പിതാവ് : മമ്മുഹാജി, മാതാവ്: ഖദീജ ഹജ്ജുമ്മ. ഭാര്യ : ഷമീമ മുതുവടത്തൂർ മക്കൾ : ഫഹ്മിത (ടെക്നിക്കൽ അസിസ്റ്റൻറ് വേളം ഗ്രാമപഞ്ചായത്ത് ), ഫാസിൽ (ദുബായ് ), ഡോ. ഫൈഹാദ്, ഡോ. ഫസ്ന മരുമക്കൾ: മുഹമ്മദ് കുണ്ടു കുളങ്ങര നവാബ് റംഷീദ്. സഹോദരങ്ങൾ : എം എ ബഷീർ മാസ്റ്റർ, ആസ്യ, ജലീൽ, ജമാൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/48132/kuttyadi-constituency-muslim-league-vice-president-ma-kunhabdullah-master-has-passed-away)