---
title: "തേരട്ടശല്യത്തിൽ പൊറുതിമുട്ടി വേളത്തുകാർ "
english_title: "Rubber estates began to see a large number of insects"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/48157/rubber-estates-began-to-see-a-large-number-of-insects"
published_at: "2022-06-10T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2c97a7f73a_Untitled-1.jpg"
keywords: []
---

# തേരട്ടശല്യത്തിൽ പൊറുതിമുട്ടി വേളത്തുകാർ 

> **Lead Summary:** **കുറ്റ്യാടി: **തേരട്ടശല്യത്തിൽ പൊറുതിമുട്ടിയിരിക്കയാണ് വേളം പഞ്ചായത്തിലെ കുറിച്ചകം, മണിമല, പൂളക്കൂലിലെ വെള്ളതൊട്ടിൽ ഭാഗം എന്നിവിടങ്ങളിലെ ജനം.

## Article Content

**കുറ്റ്യാടി: **തേരട്ടശല്യത്തിൽ പൊറുതിമുട്ടിയിരിക്കയാണ് വേളം പഞ്ചായത്തിലെ കുറിച്ചകം, മണിമല, പൂളക്കൂലിലെ വെള്ളതൊട്ടിൽ ഭാഗം എന്നിവിടങ്ങളിലെ ജനം.

മണിമലയിൽ നിർദിഷ്ട നാളികേര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്തും അതിനോട് ചേർന്ന റബ്ബർ എസ്റ്റേറ്റുകളിലുമാണ് തേരട്ടകളെ വലിയതോതിൽ കണ്ടു തുടങ്ങിയത്. പ്രത്യേകതരം മല തേരട്ടകളാണ് ഇവിടങ്ങളിൽ കാണപ്പെടുന്നത്.

അതിവേഗം പെരുകുന്ന ഇവ മഴപെയ്താൽ കൂട്ടമായി റോഡുകളിലും പറമ്പുകളിലും ഇതിനടുത്തെ വീടുകളിലും ഇഴഞ്ഞെത്തികൊണ്ടിരിക്കുകയാണ്.

പ്രദേശത്തെ സ്വൈരജീവിതത്തിന് വലിയ ഭീഷണിയായി മാറുന്ന തേരട്ടശല്യത്തിന് ഉടൻ പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് പ്രദേശവാസികളും പൊതുപ്രവർത്തകരായ കെ.രാജീവൻ, ടി.എം.രാജൻ എന്നിവരും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/48157/rubber-estates-began-to-see-a-large-number-of-insects)