---
title: "താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ശൗചാലയം ഉദ്ഘാടനം ചെയ്തു "
english_title: "Renovated toilet at Taluk Hospital inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/48271/renovated-toilet-at-taluk-hospital-inaugurated"
published_at: "2022-06-10T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a3628be507e_kuttyadi.jpg"
keywords: []
---

# താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ശൗചാലയം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി : ** താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ശൗചാലയങ്ങൾ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി നഫീസ അധ്യക്ഷയായി.

## Article Content

**കുറ്റ്യാടി : ** താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ശൗചാലയങ്ങൾ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി നഫീസ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് 2221-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് സ്ത്രീകളുടെയും, പുരുഷൻമാരുടെയും വാർഡുകളിലെ ശൗചാലയങ്ങൾ ആധുനിക രീതിയിൽ പുതുക്കി പണിതത്.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ലീബാ സുനിൽ, താലൂക്ക് ആശുപത്രി സ്റ്റാഫ് സിക്രട്ടറി സി പ്രതിപൻ, സീനിയർ നേഴ്സിങ് ഓഫീസർ ബീന,നേഴ്സിങ് ഓഫീസർ സീതു തമ്പി, വി.ബാലൻ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/48271/renovated-toilet-at-taluk-hospital-inaugurated)