---
title: "മുല്ലപ്പള്ളി സന്ദർശിച്ചു; നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാൻ സി.പി.എം.ശ്രമം - മുല്ലപ്പള്ളി"
english_title: "CPM attempts to create an atmosphere of terror in the country - Mullappally"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/49121/cpm-attempts-to-create-an-atmosphere-of-terror-in-the-country-mullappally-new"
published_at: "2022-06-16T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aa9ccece32e_mullappalli.jpg"
keywords: []
---

# മുല്ലപ്പള്ളി സന്ദർശിച്ചു; നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാൻ സി.പി.എം.ശ്രമം - മുല്ലപ്പള്ളി

> **Lead Summary:** **കക്കട്ടിൽ: **കോൺഗ്രസ് ഓഫീസുകൾ ബോംബെറിഞ്ഞ് തകർത്തും നാട്ടിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനുളള ശ്രമമാണ് സി.പി.എം. നടത്തുന്നതെന്ന് കെ.പി സി.സി. മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

## Article Content

**കക്കട്ടിൽ: **കോൺഗ്രസ് ഓഫീസുകൾ ബോംബെറിഞ്ഞ് തകർത്തും നാട്ടിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനുളള ശ്രമമാണ് സി.പി.എം. നടത്തുന്നതെന്ന് കെ.പി സി.സി. മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

ബോംബേറിൽ തകർന്ന അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാസെക്രട്ടറി പ്രമോദ് കക്കട്ടിൽ, തേറത്ത് കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ, എലിയാറ ആനന്ദൻ, കുനിയിൽ അനന്തൻ, എം.സി. കൃഷ്ണൻ, എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/49121/cpm-attempts-to-create-an-atmosphere-of-terror-in-the-country-mullappally-new)