---
title: "വടയം പ്രതിരോധം; കള്ളപ്രചാരണങ്ങൾ തുറന്ന് കാണിച്ച് സിപിഐ എം "
english_title: "The CPM has been accused of carrying out false propaganda. Protests and public meetings were held."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/49484/the-cpm-has-been-accused-of-carrying-out-false-propaganda-protests-and-public-meetings-were-held"
published_at: "2022-06-17T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62acb6b03cce4_cpim.jpg"
keywords: []
---

# വടയം പ്രതിരോധം; കള്ളപ്രചാരണങ്ങൾ തുറന്ന് കാണിച്ച് സിപിഐ എം 

> **Lead Summary:** **കുറ്റ്യാടി:** മുഖ്യമന്ത്രിക്കെതിരേയും സർക്കാരിനെതിരേയും കള്ളപ്രചാരണങ്ങൾ നടത്തുന്നെന്നാരോപിച്ച് സി.പി.എം. പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

**കുറ്റ്യാടി:** മുഖ്യമന്ത്രിക്കെതിരേയും സർക്കാരിനെതിരേയും കള്ളപ്രചാരണങ്ങൾ നടത്തുന്നെന്നാരോപിച്ച് സി.പി.എം. പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

സി.പി.എം. വടയം ലോക്കൽകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിക്കൂട്ടുംചാലിൽ നടന്ന പൊതുയോഗം ജില്ലാകമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി ടി.കെ. ബിജു അധ്യക്ഷനായി. പി.പി. ചന്ദ്രൻ, കെ. വാസു, എടത്തുംകര നാണു, ടി.കെ. രാജു, ശരൺറാം, കെ.സി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/49484/the-cpm-has-been-accused-of-carrying-out-false-propaganda-protests-and-public-meetings-were-held)