---
title: "പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും"
english_title: "Pothumkutty rearing will also be implemented in Kunnummal block"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/5021/pothumkutty-rearing-will-also-be-implemented-in-kunnummal-block"
published_at: "2021-10-13T21:30:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616703487dae0_.jpg"
keywords: []
---

# പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

> **Lead Summary:** **കുറ്റ്യാടി **: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 22 ബ്ലോക്കിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതി കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കുന്നു.

## Article Content

**കുറ്റ്യാടി **: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 22 ബ്ലോക്കിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതി കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കുന്നു.

ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിൽ 170 യൂണിറ്റുകളാണ് അനുവദിച്ചത്. കാവിലുംപാറ,കുന്നുമ്മൽ,പഞ്ചായത്തിൽ 16 വീതവും,നരിപ്പറ്റ, കുറ്റ്യാടി,വേളം, കായക്കൊടി മരുതോങ്കര പഞ്ചായത്തിൽ 15 വീതവും ഗുണഭോക്താക്കൾ ഉണ്ടാകും.

ഒരു യൂണിറ്റിന് 10000/- രൂപ തോതിൽ 10 ലക്ഷത്തി എഴുപതിനായിരം രൂപയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ പദ്ധതിക്ക് വേണ്ടി ഇവിടെ അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/5021/pothumkutty-rearing-will-also-be-implemented-in-kunnummal-block)