---
title: "എൻ്റെ പൊന്നേ.... കൈവിട്ട് പോയ സ്വർണ നാണയം തേടി പ്രവാസി യുവാവ്"
english_title: "Expatriate youth searches for abandoned gold coin"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/50281/expatriate-youth-searches-for-abandoned-gold-coin"
published_at: "2022-06-22T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2859e70502_gold_coin.jpg"
keywords: []
---

# എൻ്റെ പൊന്നേ.... കൈവിട്ട് പോയ സ്വർണ നാണയം തേടി പ്രവാസി യുവാവ്

> **Lead Summary:** **കുറ്റ്യാടി : **എൻ്റെ പൊന്നേ... നിന്നെ ആരെങ്കിലും തിരിച്ചറിഞ്ഞെങ്കിൽ... തിരികെ തരുമോ? അബദ്ധത്തിൽ നഷ്ടമായ ആ സ്വർണനാണയം തിരിഞ്ഞുമറിഞ്ഞ് വീണ്ടും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് തൊട്ടിൽപ്പാലം സ്വദേശിയായ പ്രവാസി.

## Article Content

**കുറ്റ്യാടി : **എൻ്റെ പൊന്നേ... നിന്നെ ആരെങ്കിലും തിരിച്ചറിഞ്ഞെങ്കിൽ... തിരികെ തരുമോ? അബദ്ധത്തിൽ നഷ്ടമായ ആ സ്വർണനാണയം തിരിഞ്ഞുമറിഞ്ഞ് വീണ്ടും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് തൊട്ടിൽപ്പാലം സ്വദേശിയായ പ്രവാസി.

അഞ്ചുരൂപ നാണയമാണെന്ന് കരുതിയാണ് സ്വർണനാണയം ബസ് കണ്ടക്ടർക്ക് നൽകിയത്. കഴിഞ്ഞദിവസം കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലത്തേക്കുള്ള യാത്രയിലാണ് തൊട്ടിൽ പ്പാലം മുണ്ടിയോട് സ്വദേശി അറിയാതെ അഞ്ചുരൂപ നാണയമെന്ന് കരുതി കൈയിലുണ്ടായിരുന്ന സ്വർണനാണയം നൽകിയത്.

വീട്ടിലെത്തിയപ്പോഴാണ് സ്വർണനാണയം മാറിനൽകിയ കാര്യം തിരിച്ചറിഞ്ഞത്. തുടർന്ന് ബസ് കണ്ടെത്തി ജീവനക്കാരോട്‌ സംഭവം പറഞ്ഞു. അപ്പോഴത്തേക്കും കണ്ടക്ടർ അഞ്ചു രൂപയാണെന്ന് കരുതി ഏതോ യാത്രക്കാരന് സ്വർണനാണയം കൈമാറിയിരുന്നു.

പ്രവാസജീവിതത്തിനിടയിൽ ഒരു നിധിയായി കാത്തുസൂക്ഷിച്ച സ്വർണനാണയം നഷ്ടപ്പെട്ട ദുഃഖത്തിലാണ് യാത്രക്കാരൻ. ആരുടെയെങ്കിലും കൈയിൽ സ്വർണനാണയം കിട്ടിയിട്ടുണ്ടെങ്കിൽ തിരിച്ചുനൽകണമെന്ന അപേക്ഷയുമായി ഫോൺനമ്പർസഹിതം സാമൂഹികമാധ്യമങ്ങളിൽ സന്ദേശമയച്ചിരിക്കയാണ് ഇദ്ദേഹം. നാണയം ലഭിക്കുന്നവർ 9946778503 എന്ന നമ്പറിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/50281/expatriate-youth-searches-for-abandoned-gold-coin)