Jun 30, 2022 02:26 PM

കുറ്റ്യാടി : മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ.


ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 6 പോൾ മൗണ്ടൻറ് ചാർജിങ് പോയിന്റുകൾ നിർമ്മിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി കെഎസ്ഇബി ലിമിറ്റഡ് മുന്നോട്ടുപോകുന്നുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ അറിയിച്ചു.

ചേരാപുരം, അരൂർ, തീക്കുനി, ആയഞ്ചേരി തെരു, ആയഞ്ചേരി നാളോം കൊറോൾ (ആയഞ്ചേരി ബസ്റ്റാന്റിനടുത്ത് ) ,കക്കട്ട് ടൗൺ എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇവ സ്ഥാപിക്കുക.


ചാർജിങ് സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ജൂലൈ മാസത്തിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി അറിയിച്ചു.

Electric vehicle charging; Stations to start soon at Kuttyadi - MLA

Next TV

Top Stories