ആരോഗ്യമേള 3ന്; കുന്നുമ്മൽ ബ്ലോക്ക് ആരോഗ്യമേളയ്ക്ക് ഒരുങ്ങിയതായി സംഘാടകർ

ആരോഗ്യമേള 3ന്; കുന്നുമ്മൽ ബ്ലോക്ക്  ആരോഗ്യമേളയ്ക്ക് ഒരുങ്ങിയതായി സംഘാടകർ
Jul 1, 2022 11:25 AM | By Anjana Shaji

കുറ്റ്യാടി : കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഞായറാഴ്ച വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.

ആരോഗ്യസെമിനാറുകൾ, ജീവിതശൈലീരോഗ നിർണയം, നേത്രപരിശോധന, ഇ.എൻ.ടി. ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സേവനം, ദന്തരോഗവിഭാഗം, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം തുടങ്ങിയ സേവനങ്ങൾ മേളയിൽ ലഭ്യമാകും.

വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻറ് കെ.പി. ചന്ദ്രി, വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, ആരോഗ്യസമിതി അധ്യക്ഷ ലീബ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

മേളയുടെ പ്രചാരണാർഥം കുറ്റ്യാടിയിൽ സൈക്കിൾ റാലി നടത്തി. പ്രസിഡൻറ് കെ.പി. ചന്ദ്രി ഫ്ളാഗ് ഓഫ് ചെയ്തു.

കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി.കെ. മോഹൻദാസ്, അബ്ദുൾ സലാം, എം. ഷഫീഖ്, എം.പി. പ്രേമജൻ തുടങ്ങിയവർ പങ്കെടുത്തു.കുറ്റ്യാടി എം.ഐ.യു.പി. സ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ റാലിയിൽ പങ്കാളികളായി.

Arogya Mela on 3; Organizers say Kunummal block is ready for health fair

Next TV

Related Stories
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

Aug 17, 2022 08:38 PM

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98

ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം...

Read More >>
ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

Aug 17, 2022 08:07 PM

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി ചാർജ്ജെടുത്തിരിക്കുന്നു

ചർമ്മരോഗ വിഭാഗം ; ഡോക്ടർ അഞ്ജലി ആർ നായർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പുതുതായി...

Read More >>
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 17, 2022 07:31 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Aug 17, 2022 04:27 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന്  -  കെ.എം. ഷാജി

Aug 17, 2022 09:35 AM

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം. ഷാജി

മധുര വിഷം; ആർ.എസ്.എസ്. ലീഗിനടുത്തേക്ക് വരേണ്ടതില്ലെന്ന് - കെ.എം....

Read More >>
ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

Aug 17, 2022 07:32 AM

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ ...

Read More >>
Top Stories