കുറ്റ്യാടി : ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ഇനി വീട്ടിലിരുന്ന് ടോക്കണെടുക്കാം. സമയം നോക്കി ആശുപത്രിയിൽ പോകാം.
കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി അധ്യക്ഷയായി. ബ്ലോക്ക് ആരോഗ്യസമിതി അധ്യക്ഷ ലീബ സുനിൽ, സൂപ്രണ്ട് അനൂപ് ഗോപാൽ, ടി.കെ. മോഹൻദാസ്, കെ.ഒ. ദിനേശൻ, ഷമീന, കെ.കെ. സുരേഷ്, പി. സുരേഷ് ബാബു, ബോബി മൂക്കൻതോട്ടം, പ്രദീപൻ, അബ്ദുൾ സലാം തുടങ്ങിയവർ സംസാരിച്ചു.
Tokens can be taken at home; Kuttyadi Govt. E-health project started in taluk hospital